---
title: "#gcc | അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ജനസംഖ്യ 90 ലക്ഷത്തിലെത്തിയതായി വിദേശകാര്യ സഹമന്ത്രി"
english_title: "#gcc #Minister #State #ExternalAffairs #population #Indians #Arabcountries #reached #90lakhs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131828/gcc-minister-state-externalaffairs-population-indians-arabcountries-reached-90lakhs"
published_at: "2023-07-19T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7e8324ac4b_Untitled-1.jpg"
keywords: []
---

# #gcc | അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ജനസംഖ്യ 90 ലക്ഷത്തിലെത്തിയതായി വിദേശകാര്യ സഹമന്ത്രി

> **Lead Summary:** **അബുദാബി : **അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ജനസംഖ്യ 90 ലക്ഷത്തിലെത്തിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

## Article Content

**അബുദാബി : **അറബ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ജനസംഖ്യ 90 ലക്ഷത്തിലെത്തിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.

അതേസമയം അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം 240 ബില്യൻ ഡോളർ കവിഞ്ഞു. ആറാമത് ഇന്ത്യ-അറബ് പാർട്ണർഷിപ്പ് സമ്മേളനം ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2008 ഡിസംബറിൽ അറബ് ലീഗും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സഹകരണ മെമ്മോറാണ്ടത്തിന്റെ അനന്തരഫലമാണ് സമ്മേളനം. മെമ്മോറാണ്ടം ഒരു അറബ് ഇന്ത്യൻ കോ-ഓപറേഷൻ ഫോറം സ്ഥാപിച്ചു. ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനം ഇന്ത്യയിലും അറബ് രാജ്യത്തുമായി മാറിമാറി നടക്കുന്നു.

അറബ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും വ്യവസായികളും ഇതിൽ പങ്കെടുക്കുന്നു. 'നിക്ഷേപം, വ്യാപാരം, സേവനങ്ങൾ എന്നിവയിലെ പുതിയ ചക്രവാളങ്ങൾ' എന്നതായിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ വിഷയം.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും അറബ് ലീഗിന്റെ ജനറൽ സെക്രട്ടേറിയറ്റും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, അറബ് വ്യവസായികളുടെ ഫെഡറേഷൻ, അറബ് ചേംബേഴ്സ് യൂണിയൻ എന്നിവ ഈ വർഷം പങ്കാളികളായി.

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാരം വളർന്നുകൊണ്ടിരുന്നു. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ 60 ശതമാനവും രാസവളങ്ങളുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും 50 ശതമാനവും ഈ മേഖല നിറവേറ്റുന്നു.

തലമുറകളായി അറബ് ലോകത്തെ ഇന്ത്യൻ പ്രവാസി സമൂഹം രാജ്യത്തിന്റെ സമൃദ്ധിക്ക് സംഭാവന നൽകിയിട്ടുണ്ടെന്ന് വി. മുരളീധരൻ പറഞ്ഞു. അറബ് രാജ്യങ്ങളിൽ ഗൾഫിലാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പ്രവാസ ജീവിതം നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131828/gcc-minister-state-externalaffairs-population-indians-arabcountries-reached-90lakhs)