---
title: "#kiswa | ഹിജ്റ പുതുവർഷദിനത്തിൽ കഅ്ബയിൽ പുത്തൻ കിസ്‌വ ചാർത്തി "
english_title: "#kiswa #new #Kiswa #painted #Kaaba #Hijra #NewYear"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131832/kiswa-new-kiswa-painted-kaaba-hijra-newyear"
published_at: "2023-07-19T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7e987f12e6_Untitled-1.jpg"
keywords: []
---

# #kiswa | ഹിജ്റ പുതുവർഷദിനത്തിൽ കഅ്ബയിൽ പുത്തൻ കിസ്‌വ ചാർത്തി 

> **Lead Summary:** **മക്ക : **ഹിജറകലണ്ടർ പ്രകാരം പുതുവർഷ ആരംഭ ദിനമായ മുഹറം 1 ന് കഅ്ബയിൽ പുത്തൻ കിസ്‌വ (മേലങ്കി) ചാർത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരു തിരുഗേഹ കാര്യാലയ അധികൃതരുടെ മേൽനോട്ടത്തിൽ വിദഗ്ധ സംഘം പുത്തൻ കിസ്‌വ ചാർത്തി ഒരുക്കിയത്.

## Article Content

**മക്ക : **ഹിജറകലണ്ടർ പ്രകാരം പുതുവർഷ ആരംഭ ദിനമായ മുഹറം 1 ന് കഅ്ബയിൽ പുത്തൻ കിസ്‌വ (മേലങ്കി) ചാർത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരു തിരുഗേഹ കാര്യാലയ അധികൃതരുടെ മേൽനോട്ടത്തിൽ വിദഗ്ധ സംഘം പുത്തൻ കിസ്‌വ ചാർത്തി ഒരുക്കിയത്.

കിങ് അബ്ദുൽ അസീസ് കിസ്‌വ നിർമ്മാണ സമുച്ചയത്തിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ സുരക്ഷാ അകമ്പടിയോടെയാണ് കിസ് വ മക്ക മസ്ജുദുൽ ഹറമിലെത്തിച്ചത്. കഅ്ബയുടെ നാലുഭിത്തികളും ആവരണം ചെയ്യുന്ന നാല് വലിയ പ്രധാന അങ്കികളും ബെൽറ്റുകളും വിരികളുമടങ്ങിയതാണ് കിസ്‌വ.

ഖുർആൻ വാക്യങ്ങൾ കിസ്‌വയുടെ എല്ലാ ഭാഗങ്ങളിലും സുവർണനൂലുകളാൽ തുന്നി മനോഹരമായി ലിഖിതപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 850 കിലോയോളം വരുന്ന, കറുപ്പ് നിറം പൂശിയ ലോകത്തിലെ ഏറ്റവും വിശേഷപ്പെട്ട ശുദ്ധമായ പട്ടിൽ ഒരു വർഷമെടുത്താണ് കിസ്‌വ നിർമിക്കുന്നത്.

100ലേറെ വിദഗ്ധരായ കരകൗശല ജോലിക്കാർ എംബ്രോയിഡറി ചെയ്ത 56 കിസ്‌വകൾ നിർമ്മിക്കാൻ പ്രവർത്തിച്ചു, ഓരോ കഷണവും എംബ്രോയിഡറി ചെയ്യാൻ 60 മുതൽ 120 ദിവസം വരെ എടുത്തു. കിസ്‌വ നിർമ്മിക്കുന്നതിനുള്ള കിങ് അബ്ദുൽ അസീസ് കോംപ്ലക്‌സിൽ 200 അംഗ സൗദി സാങ്കേതിക വിദഗ്ധരുടെ സംഘമാണ് പ്രവർത്തിക്കുന്നത്.

120 കിലോ സ്വർണനൂലും100 കിലോ വെള്ളിനൂലും കിസ്‌വ നെയ്തെടുക്കുമ്പോൾ ഉപയോഗിക്കുന്നുണ്ട്. 16 മീറ്റർ നീളമേറിയ കംപ്യൂട്ടർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തയ്യിൽ മെഷീൻ ഉപയോഗിച്ചാണ് നിർമാണം എന്ന വിശേഷണവും ഉണ്ട്.

ഹജിനു ശേഷം കഅ്ബയിൽ പുതിയ കിസ്‌വ അണിയിക്കുന്നത് നൂറ്റാണ്ടുകളായി തുടരുന്ന പാരമ്പര്യമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131832/kiswa-new-kiswa-painted-kaaba-hijra-newyear)