---
title: "#death |  മലയാളി യുവാവ് ബഹ്റൈനിൽ അന്തരിച്ചു"
english_title: "#death #Malayali #youth #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131836/death-malayali-youth-passedaway-bahrain"
published_at: "2023-07-19T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7eaaf4f605_death.jpg"
keywords: []
---

# #death |  മലയാളി യുവാവ് ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ : **മലയാളി യുവാവ് ബഹ്റൈനിൽ അന്തരിച്ചു. പാലക്കാട്‌ ഒറ്റപ്പാലം പത്തിരിപ്പാലം അകലൂർ പൂക്കത്ത് പറമ്പത്ത് ശാന്തകുമാർ ആണ് മരിച്ചത്.

## Article Content

**മനാമ : **മലയാളി യുവാവ് ബഹ്റൈനിൽ അന്തരിച്ചു. പാലക്കാട്‌ ഒറ്റപ്പാലം പത്തിരിപ്പാലം അകലൂർ പൂക്കത്ത് പറമ്പത്ത് ശാന്തകുമാർ ആണ് മരിച്ചത്.

ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ബോധരഹിതനായി വീഴുകയായിരുന്നു.

ആരോഗ്യ പ്രവർത്തകർ ഉടൻ സ്‌ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: സുഖില. മകൻ: സ്വാതിക്(ആറു മാസം). സൽമാനിയ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾക്ക് ഐസിആർഎഫ് നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131836/death-malayali-youth-passedaway-bahrain)