---
title: "#dubai | ദുബായ് നഗരാസൂത്രണ പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് "
english_title: "#dubai #SheikhMohammed #announced #Dubai #urban #planning #project"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131840/dubai-sheikhmohammed-announced-dubai-urban-planning-project"
published_at: "2023-07-19T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7eebe22007_sheikh_.jpg"
keywords: []
---

# #dubai | ദുബായ് നഗരാസൂത്രണ പദ്ധതി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് 

> **Lead Summary:** **ദുബായ് : **കൂടുതൽ നിക്ഷേപങ്ങളും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ദുബായുടെ നഗരാസൂത്രണ പദ്ധതി 2040 യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

## Article Content

**ദുബായ് : **കൂടുതൽ നിക്ഷേപങ്ങളും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ദുബായുടെ നഗരാസൂത്രണ പദ്ധതി 2040 യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

ജനസുരക്ഷ ഉറപ്പാക്കി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നഗരാസൂത്രണ പദ്ധതികൾ നടപ്പാക്കേണ്ടത്. പദ്ധതി രൂപീകരണത്തിലും നടപ്പാക്കുന്നതിലും കാര്യക്ഷമത ഉറപ്പു വരുത്തും. നീതി, സമത്വം, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക.

പ്രകൃതി സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം, പ്രകൃതി വിഭവങ്ങളുടെ സുരക്ഷിതമായ ഉപയോഗം എന്നിവയും നഗരാസൂത്രണത്തിൽ പ്രധാനമാണ്. പരിസ്ഥിതി ആഘാത പഠനവും പാരിസ്ഥിതിക അവലോകനവും നടത്തും.

വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി നഗരാസൂത്രണത്തിനായി സുപ്രീം കമ്മിറ്റി രൂപീകരിക്കും. പദ്ധതികളും ചട്ടക്കൂടുകളും ലക്ഷ്യങ്ങളും തന്ത്രങ്ങളും സുപ്രീം കമ്മിറ്റി തീരുമാനിക്കും.

നഗരാസൂത്രണം നടപ്പാക്കുന്നതിന്റെ ചുമതല ദുബായ് മുനിസിപ്പാലിറ്റിക്കാണ്. ആവശ്യമെങ്കിൽ പുതിയ ഫ്രീ സോണുകളും ഡവലപ്മെന്റ് സോണുകളും രൂപീകരിക്കാൻ മുനിസിപ്പാലിറ്റിക്ക് അധികാരം നൽകി. ഏതു നിർമാണ പ്രവൃത്തിയും പെർമിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പാക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131840/dubai-sheikhmohammed-announced-dubai-urban-planning-project)