---
title: "#doha | ഉമ്മൻചാണ്ടിയുമൊത്തുള്ള ഓർമകൾ പങ്കുവെച്ച് ഖത്തർ മുൻ ഉപപ്രധാനമന്ത്രി"
english_title: "#Former #DeputyPrimeMinister # Qatar #sharesmemories #withOommen Chandy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131896/former-deputyprimeminister-qatar-sharesmemories-withoommen-chandy"
published_at: "2023-07-19T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b813a3222d3_qatar_.jpg"
keywords: []
---

# #doha | ഉമ്മൻചാണ്ടിയുമൊത്തുള്ള ഓർമകൾ പങ്കുവെച്ച് ഖത്തർ മുൻ ഉപപ്രധാനമന്ത്രി

> **Lead Summary:** **ദോഹ: [ **കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഖത്തർ മുൻ ഉപപ്രധാനമന്ത്രിയും ഊർജ മന്ത്രിയുമായ അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ. 2008ലെ തന്റെ കേരള സന്ദർശനത്തിനിടയിൽ ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടികഴ്ചയുടെ ചിത്രങ്ങളും, ഓർമകളും പങ്കുവെച്ചാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ മുൻ കേരള മുഖ്യമന്ത്രിയുടെ നിര്യാണത്തിലെ ദുഖം അദ്ദേഹം അറിയിച്ചത്.

## Article Content

**ദോഹ: [ **കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഖത്തർ മുൻ ഉപപ്രധാനമന്ത്രിയും ഊർജ മന്ത്രിയുമായ അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ. 2008ലെ തന്റെ കേരള സന്ദർശനത്തിനിടയിൽ ഉമ്മൻചാണ്ടിയുമായി നടത്തിയ കൂടികഴ്ചയുടെ ചിത്രങ്ങളും, ഓർമകളും പങ്കുവെച്ചാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ മുൻ കേരള മുഖ്യമന്ത്രിയുടെ നിര്യാണത്തിലെ ദുഖം അദ്ദേഹം അറിയിച്ചത്.

ഖത്തറിന്റെ സഹകരണത്തോടെ നിർമിച്ച കൊച്ചിയിലെ എൽ.എൻ.ജി ടർമിനൽ സന്ദർശനത്തിനായിരുന്നു ഊർജ മന്ത്രി കൂടിയായിരുന്ന അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ 2008ൽ കേരളത്തിലെത്തിയത്. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന കൂടികാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ ഓർക്കുന്നു.

തുടർന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി ​ഖത്തറിലെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പം ദോഹയിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്ത ഓർമകളും പങ്കുവെച്ചു.ദീർഘകാരം ഖത്തറിന്റെ ഊർജമന്ത്രിയും, 2007 മുതൽ 2011 വരെ ഉപപ്രധാനമന്ത്രി പദവും വഹിച്ച വ്യക്തിയായിരുന്നു അബ്ദുല്ല ബിൻ ഹമദ് അൽ അതിയ്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131896/former-deputyprimeminister-qatar-sharesmemories-withoommen-chandy)