---
title: "#sharja | ഷാ​ർ​ജയിൽ ആ​റു പു​തി​യ റൂ​ട്ടു​ക​ളി​ൽ യാ​ത്രാ​വി​മാ​നം"
english_title: "#Sharjah # fly six new routes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131981/sharjah-fly-six-new-routes"
published_at: "2023-07-20T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c2e442a3e_sharja.jpg"
keywords: []
---

# #sharja | ഷാ​ർ​ജയിൽ ആ​റു പു​തി​യ റൂ​ട്ടു​ക​ളി​ൽ യാ​ത്രാ​വി​മാ​നം

> **Lead Summary:** **ഷാ​ർ​ജ:[ ]****[** ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം ടെ​ർ​മി​ന​ലു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത് 70 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​ർ ആണ് . ഇ​തു​വ​ഴി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ളം ശ്ര​ദ്ധേ​യ​മാ​യ കു​തി​ച്ചു​ചാ​ട്ട​ത്തി​നാ​ണ്​ സാ​ക്ഷ്യം വ​ഹി​ച്ചി​രിക്കുന്നത്.

## Article Content

**ഷാ​ർ​ജ:[ ]****[** ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം ടെ​ർ​മി​ന​ലു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​ത് 70 ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​ർ ആണ് . ഇ​തു​വ​ഴി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വി​മാ​ന​ത്താ​വ​ളം ശ്ര​ദ്ധേ​യ​മാ​യ കു​തി​ച്ചു​ചാ​ട്ട​ത്തി​നാ​ണ്​ സാ​ക്ഷ്യം വ​ഹി​ച്ചി​രിക്കുന്നത്.

കൂ​ടാ​തെ 70,000 ട​ണ്ണി​ല​ധി​കം ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്തു​കൊ​ണ്ട് കാ​ർ​ഗോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​മാ​ന​ത്താ​വ​ളം ഗ​ണ്യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ണി​ജ്യ, ലോ​ജി​സ്റ്റി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​ധാ​ന പ​ങ്കാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്​​ത​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 14 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​നും വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഇ​ന്ത്യ​യി​ലെ ഇ​ന്ദോ​ർ ഉ​ൾ​പ്പെ​ടെ ആ​റു പു​തി​യ യാ​ത്രാ​റൂ​ട്ടു​ക​ളും മൂ​ന്ന് എ​യ​ർ കാ​ർ​ഗോ റൂ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി പ്ര​ഖ്യാ​പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131981/sharjah-fly-six-new-routes)