---
title: "#accident | സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം, എ​ട്ടു​പേ​ർ​ക്ക് പ​രിക്ക് "
english_title: "#accident #saudi #fivedeath "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131995/accident-saudi-fivedeath"
published_at: "2023-07-20T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c930af6f7_accident.jpg"
keywords: []
---

# #accident | സൗദിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് മരണം, എ​ട്ടു​പേ​ർ​ക്ക് പ​രിക്ക് 

> **Lead Summary:** **റി​യാ​ദ്: **സൗ​ദി-​യു.​എ.​ഇ അ​തി​ർ​ത്തി​ക്കു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് മ​ര​ണം. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ത്ഹ-​ഹ​റ​ദ് റോ​ഡി​ലാ​ണ് ര​ണ്ട് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

## Article Content

**റി​യാ​ദ്: **സൗ​ദി-​യു.​എ.​ഇ അ​തി​ർ​ത്തി​ക്കു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് മ​ര​ണം. എ​ട്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ത്ഹ-​ഹ​റ​ദ് റോ​ഡി​ലാ​ണ് ര​ണ്ട് കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച​ത്.

യു.​എ.​ഇ​യി​ല്‍നി​ന്ന് 12 പേ​രു​മാ​യെ​ത്തി​യ കാ​റും ഏ​ഴം​ഗ സൗ​ദി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രു കാ​റി​ന് തീ​പി​ടി​ക്കു​ക​യും ചെ​യ്തു.

ഹൈ​വേ പൊ​ലീ​സ്, സി​വി​ല്‍ ഡി​ഫ​ന്‍സ്, റെ​ഡ് ക്ര​സ​ന്റ് വി​ഭാ​ഗ​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​ര്‍ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ട​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ ഗ​വ​ര്‍ണ​ര്‍ അ​മീ​ർ സ​ഊ​ദ്​ ബി​ന്‍ നാ​യി​ഫ് നി​ര്‍ദേ​ശം ന​ല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131995/accident-saudi-fivedeath)