---
title: "#saudi |ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം അ​റി​യാ​തെ സൗ​ദി​യി​ലെ ജീ​സാ​ൻ സ്വ​ദേ​ശിയായ അ​പ​ര​ൻ "
english_title: "a native of #Jeesan in #Saudi, did not know about the death of #oommenchandy"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131997/a-native-of-jeesan-in-saudi-did-not-know-about-the-death-of-oommenchandy"
published_at: "2023-07-20T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8cc8b0c747_aparan.jpg"
keywords: []
---

# #saudi |ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം അ​റി​യാ​തെ സൗ​ദി​യി​ലെ ജീ​സാ​ൻ സ്വ​ദേ​ശിയായ അ​പ​ര​ൻ 

> **Lead Summary:** **റി​യാ​ദ്​:**[ ക​ണ്ടാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യ​​ല്ലെ​ന്നു​ പ​റ​യി​ല്ല. അ​ത്ര​മേ​ൽ സാ​ദൃ​ശ്യ​മു​ള്ള ഒ​രു സൗ​ദി പൗ​ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പു​ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മരണ​വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ സൗ​ദി​യി​ലു​ള്ള പ​ല​രും ഈ ​അ​പ​ര​നെ ഓ​ർ​ത്തു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ ജീ​സാ​ൻ സ്വ​ദേ​ശി ഹ​സ​ൻ അ​ൽ അ​സീ​രി​യെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ക്കാ​ൻ ചി​ല മ​ല​യാ​ളി​ക​ൾ മു​ൻ​കൈ​യെ​ടു​ത്തെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ്​ ഈ ​വാ​ർ​ത്ത ത​യാ​റാ​ക്കു​മ്പോ​ഴു​ള്ള വി​വ​രം.

## Article Content

**റി​യാ​ദ്​:**[ ക​ണ്ടാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യ​​ല്ലെ​ന്നു​ പ​റ​യി​ല്ല. അ​ത്ര​മേ​ൽ സാ​ദൃ​ശ്യ​മു​ള്ള ഒ​രു സൗ​ദി പൗ​ര​ൻ വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പു​ത​ന്നെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മരണ​വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ സൗ​ദി​യി​ലു​ള്ള പ​ല​രും ഈ ​അ​പ​ര​നെ ഓ​ർ​ത്തു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൗ​ദി​യി​ലെ ജീ​സാ​ൻ സ്വ​ദേ​ശി ഹ​സ​ൻ അ​ൽ അ​സീ​രി​യെ മ​ര​ണ​വാ​ർ​ത്ത അ​റി​യി​ക്കാ​ൻ ചി​ല മ​ല​യാ​ളി​ക​ൾ മു​ൻ​കൈ​യെ​ടു​ത്തെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്നാ​ണ്​ ഈ ​വാ​ർ​ത്ത ത​യാ​റാ​ക്കു​മ്പോ​ഴു​ള്ള വി​വ​രം.

2015ലാ​ണ് അ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന സാ​ദൃ​ശ്യ​മു​ള്ള​ ഹ​സ​ൻ അ​ൽ അ​സീ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​ത്. ത​ന്റെ അ​തേ രൂ​പ​ത്തി​ലു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​ത്രം ക​ണ്ട്​ ഹ​സ​ൻ അ​ൽ അ​സീ​രി അ​മ്പ​ര​ന്നു​പോ​യി​രു​ന്നു.

വൈ​കാ​തെ കേ​ര​ള​ത്തി​ൽ പോ​യി ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​രി​ട്ട്​ കാ​ണു​മെ​ന്ന്​ അ​ന്ന്​ ത​നി​ക്ക്​ പ​രി​ച​യ​മു​ള്ള മ​ല​യാ​ളി​​ക​ളോ​ട്​ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, പ​റ​ഞ്ഞ​പോ​ലെ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ൽ പോ​യോ ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ണ്ടോ എ​ന്ന്​ അ​റി​യി​ല്ല. പി​ന്നീ​ട്​ മ​ല​യാ​ളി​ക​ളു​ടെ കാ​ഴ്​​ച​​വ​ട്ട​ത്ത്​ അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131997/a-native-of-jeesan-in-saudi-did-not-know-about-the-death-of-oommenchandy)