---
title: "#Bahrain |പ്രവാസി  യു​വാ​വ് ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: " #youngman  #Palakkad #Ottapalam #passedaway  #Bahrain."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/131998/youngman-palakkad-ottapalam-passedaway-bahrain"
published_at: "2023-07-20T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8cb5a71ea0_death.jpg"
keywords: []
---

# #Bahrain |പ്രവാസി  യു​വാ​വ് ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​ഹ്റൈ​നി​ൽ അന്തരിച്ചു. പ​ത്തി​രി​പ്പാ​ല അ​ക​ലൂ​ർ പൂ​ക്കാ​ത്തു​പ​റ​മ്പ് രാ​മ​കൃ​ഷ്ണ​ന്റെ മ​ക​ൻ ശാ​ന്ത​കു​മാ​ർ ആ​ണ് അന്തരിച്ചത്. ​

## Article Content

**മ​നാ​മ: **പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് ബ​ഹ്റൈ​നി​ൽ അന്തരിച്ചു. പ​ത്തി​രി​പ്പാ​ല അ​ക​ലൂ​ർ പൂ​ക്കാ​ത്തു​പ​റ​മ്പ് രാ​മ​കൃ​ഷ്ണ​ന്റെ മ​ക​ൻ ശാ​ന്ത​കു​മാ​ർ ആ​ണ് അന്തരിച്ചത്. ​

ഫ്ലോ​റി​ങ് ക​മ്പ​നി​യി​ൽ ഇ​ൻ​സു​ലേ​ഷ​ൻ ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ബ​ഹ്റൈ​നി​ൽ എ​ത്തി​യി​ട്ട് മൂ​ന്നു​മാ​സ​മേ ആ​യി​ട്ടു​ള്ളു. രാ​ത്രി സി​ത്ര​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ഛർ​ദി​ച്ച് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഐ.​സി. ആ​ർ.​എ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​കു​മെ​ന്ന് ക​രു​തു​ന്നു.

മാ​താ​വ്: ശാ​ന്ത​കു​മാ​രി. ഭാ​ര്യ: സു​ഖി​ല. മ​ക​ൻ: സാ​ത്വി​ക് (ആ​റു​മാ​സം).

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/131998/youngman-palakkad-ottapalam-passedaway-bahrain)