---
title: "#qatar |ഖത്തരി സമുദ്രാതിർത്തിയിൽ റെഡ് സ്‌പോട്ട്; അന്വേഷണം നടത്തി "
english_title: "#RedSpot on #QatariSeaBorder #Investigated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132030/redspot-on-qatariseaborder-investigated"
published_at: "2023-07-20T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8dce7a7d35_redspotonqatarisea.jpg"
keywords: []
---

# #qatar |ഖത്തരി സമുദ്രാതിർത്തിയിൽ റെഡ് സ്‌പോട്ട്; അന്വേഷണം നടത്തി 

> **Lead Summary:** **ദോഹ: **ഖത്തരി സമുദ്രാതിർത്തിയിൽ റെഡ് സ്‌പോട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി വ്യവസായിക മലിനീകരണം ഇല്ലെന്ന് സ്ഥിരീകരിച്ചു. സമുദ്രാതിർത്തിയിൽ ചുവപ്പ് സ്‌പോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് അന്വേഷണം നടത്തിയത്.

## Article Content

**ദോഹ: **ഖത്തരി സമുദ്രാതിർത്തിയിൽ റെഡ് സ്‌പോട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തി വ്യവസായിക മലിനീകരണം ഇല്ലെന്ന് സ്ഥിരീകരിച്ചു. സമുദ്രാതിർത്തിയിൽ ചുവപ്പ് സ്‌പോട്ടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് അന്വേഷണം നടത്തിയത്.

സാംപിളുകൾ പരിശോധിച്ചതിൽ നിന്ന് സമുദ്രത്തിൽ ഒഴുകി നടക്കുന്ന ചിലതരം പ്ലവകങ്ങളുടെയും ആൽഗകളുടെയും പൂക്കളാൽ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രതിഭാസമാണ് ചുവപ്പ് പൊട്ടുകളെന്നും വെള്ളത്തിന്റെ പ്രകടമായ നിറവ്യത്യാസത്തിന് ഇതു കാരണമായതാണെന്നും അധികൃതർ വെളിപ്പെടുത്തി.

റെഡ് ടൈഡ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഖത്തരി സമുദ്രത്തിൽ വ്യാവസായിക മലിനീകരണം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. അത്യാധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചാണ് സാംപിളുകൾ ശേഖരിച്ചത്. പരിസ്ഥിതി നീരീക്ഷണ-പരിശോധന വകുപ്പിലെ ലബോറട്ടറികളിൽ വാട്ടർ എൻവയൺമെന്റൽ ക്വാളിറ്റി ടീം ആണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132030/redspot-on-qatariseaborder-investigated)