---
title: "#uae |കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്ന്‌ മുന്നറിയിപ്പ് "
english_title: "#Warning that fines will be imposed if #adequatesafetymeasures are not followed in the #buildings"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132034/warning-that-fines-will-be-imposed-if-adequatesafetymeasures-are-not-followed-in-the-buildings"
published_at: "2023-07-20T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8df8f38330_uae1.jpg"
keywords: []
---

# #uae |കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്ന്‌ മുന്നറിയിപ്പ് 

> **Lead Summary:** **അബൂദാബി:** കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ 10000 ദിർഹം പിഴ ചുമത്തുമെന്ന്‌ അബൂദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അഗ്നി പ്രതിരോധ, സുരക്ഷാ സാക്ഷ്യപത്രം എമിറേറ്റിലെ എല്ലാ കെട്ടിട ഉടമകളും കൈപ്പറ്റിയിരിക്കണം. കെട്ടിടത്തിന്റെ നിർമാണഘട്ടം മുതൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

## Article Content

**അബൂദാബി:** കെട്ടിടങ്ങളിൽ മതിയായ സുരക്ഷാ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ 10000 ദിർഹം പിഴ ചുമത്തുമെന്ന്‌ അബൂദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെ മുന്നറിയിപ്പ്. അഗ്നി പ്രതിരോധ, സുരക്ഷാ സാക്ഷ്യപത്രം എമിറേറ്റിലെ എല്ലാ കെട്ടിട ഉടമകളും കൈപ്പറ്റിയിരിക്കണം. കെട്ടിടത്തിന്റെ നിർമാണഘട്ടം മുതൽ അഗ്നി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തും സുരക്ഷിതമാകുന്നതിനാണ് സുരക്ഷാ ചട്ടങ്ങൾ. പാർപ്പിട സമുച്ചയങ്ങളിൽ തീപിടിത്തത്തിൽ നിന്നുള്ള സംരക്ഷണമാണ് ഏറ്റവും പ്രധാനം. കൈവശമുള്ള കെട്ടിട സുരക്ഷാ സർട്ടിഫിക്കറ്റ് കാലാവധിയുള്ളതായിരിക്കണമെന്നും കാലാവധി കഴിഞ്ഞവ പുതുക്കണമെന്നു സിവിൽ ഡിഫൻസ് അറിയിച്ചു.

വാണിജ്യ, വിനോദ ലൈസൻസുകൾ ,ചേംബർ ഓഫ് കൊമേഴ്സ് സർട്ടിഫിക്കറ്റ്, ഒപ്പ് പതിക്കാനുള്ള അവകാശ സർട്ടിഫിക്കറ്റ്, വാടക കരാർ, കരാറുകാർക്കുള്ള തൊഴിലാളികളുടെ പട്ടിക, ഫെസിലിറ്റി സൈറ്റ് പ്ലാൻ, കെട്ടിടം അല്ലെങ്കിൽ സ്ഥാപനം എന്നിവയുടെ അഗ്നിശമന സംവിധാനങ്ങളുടെ വാർഷിക മെയിന്റനൻസ് കരാർ തുടങ്ങിയ രേഖകൾ നൽകുമ്പോഴാണ് കെട്ടിട സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കുക. വില്ലകൾ, ഇടത്തരം സ്ഥാപനങ്ങൾ, വിവിധ തരം കെട്ടിടങ്ങൾ, വെയർഹൗസുകൾ, ലേബർ ക്യാംപുകൾ എന്നിവയ്ക്കെല്ലാം ആഭ്യന്തര മന്ത്രാലയം നിർദേശിച്ച സുരക്ഷാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132034/warning-that-fines-will-be-imposed-if-adequatesafetymeasures-are-not-followed-in-the-buildings)