---
title: "#arrest | മസാജ് പാര്‍ലറുകള്‍ വഴി സദാചാരവിരുദ്ധ പ്രവൃത്തി; ആറ് പ്രവാസികള്‍ അറസ്റ്റില്‍ "
english_title: "#Unethical #practice#massage #parlours #Six #expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132118/unethical-practicemassage-parlours-six-expatriates-arrested"
published_at: "2023-07-20T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b91033cc1cb_gcc.jpg"
keywords: []
---

# #arrest | മസാജ് പാര്‍ലറുകള്‍ വഴി സദാചാരവിരുദ്ധ പ്രവൃത്തി; ആറ് പ്രവാസികള്‍ അറസ്റ്റില്‍ 

> **Lead Summary:** **കുവൈത്ത് സിറ്റി: **മസാജ് പാര്‍ലറുകള്‍ വഴി സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ ആറ് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍.

## Article Content

**കുവൈത്ത് സിറ്റി: **മസാജ് പാര്‍ലറുകള്‍ വഴി സദാചാരവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ ആറ് പ്രവാസികള്‍ കുവൈത്തില്‍ അറസ്റ്റില്‍.

കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ആറ് ഏഷ്യക്കാരെ പിടികൂടിയത്.

മസാജ് പാര്‍ലറില്‍ നിന്നാണ് ആറ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തത്. പണം വാങ്ങി സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132118/unethical-practicemassage-parlours-six-expatriates-arrested)