---
title: "#saudi | ജി.സി.സി​-മധ്യേഷൻ ഉച്ചകോടി സമാപിച്ചു; വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടാവണം -കിരീടാവകാശി "
english_title: "#saudiarabia #jiddah #summit #concluded"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132203/saudiarabia-jiddah-summit-concluded"
published_at: "2023-07-20T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b953af2331a_gcc.jpg"
keywords: []
---

# #saudi | ജി.സി.സി​-മധ്യേഷൻ ഉച്ചകോടി സമാപിച്ചു; വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടാവണം -കിരീടാവകാശി 

> **Lead Summary:** **ജിദ്ദ: **മധ്യേഷ്യൻ രാജ്യങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ മൂർത്തിഭാവമാണ്​ ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. ബുധനാഴ്​ച വൈകീട്ട്​ ജിദ്ദയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലി​െൻറയും മധ്യേഷ്യൻ രാജ്യങ്ങളുടെയും ഉച്ചകോടി ഉദ്ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം​.

## Article Content

**ജിദ്ദ: **മധ്യേഷ്യൻ രാജ്യങ്ങളുടെ ദീർഘകാല സൗഹൃദത്തിന്റെ മൂർത്തിഭാവമാണ്​ ഉച്ചകോടിയെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. ബുധനാഴ്​ച വൈകീട്ട്​ ജിദ്ദയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലി​െൻറയും മധ്യേഷ്യൻ രാജ്യങ്ങളുടെയും ഉച്ചകോടി ഉദ്ഘാടനം ചെയ്​തു സംസാരിക്കുകയായിരുന്നു അദ്ദേഹം​.

സൽമാൻ രാജാവിനുവേണ്ടി നിങ്ങളുടെ രണ്ടാമത്തെ രാജ്യത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന്​ സമ്മേളനത്തിലെത്തിയ വിവിധ രാജ്യപ്രതിനിധികളോട്​ അദ്ദേഹം പറഞ്ഞു. അറബ് ഗൾഫ് സഹകരണ കൗൺസിലിന്റെയും മധ്യേഷ്യൻ രാജ്യങ്ങളുടെയും ആദ്യത്തെ ഉച്ചകോടിയാണിത്​.

പൗരാണികവും ചരിത്രപരവുമായ സൗഹൃദങ്ങളാൽ ബന്ധിക്കപ്പെട്ടിരിക്കുന്ന നമ്മുടെ രാജ്യങ്ങൾക്ക്​ നന്മകളുണ്ടാകാനും​ ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഈ ബന്ധത്തി​െൻറ വിപുലീകരണമായാണ് ഉച്ചകോടി.

കഴിവുകൾ, മനുഷ്യവിഭവശേഷി, സാമ്പത്തിക വളർച്ച എന്നിവ നമ്മുടെ രാജ്യങ്ങളുടെ ജി.ഡി.പി ഏകദേശം 2.3 ലക്ഷംകോടി ഡോളറിലെത്തുന്നതിന് സംഭാവന നൽകിയിട്ടുണ്ട്​.

എല്ലാ മേഖലകളിലും സംയുക്ത സഹകരണത്തിന് ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പുതിയ ചക്രവാളങ്ങൾ തുറക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനാണ്​ ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി പരിശ്രമിക്കണം.

ഊർജ സുരക്ഷയെയും ആഗോള ഭക്ഷ്യവിതരണ ശൃംഖലയെയും ബാധിക്കുന്ന എല്ലാത്തിനെയും നേരിടാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതി​െൻറ ആവശ്യകത വലുതാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുകയും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം.

ഗൾഫ് രാജ്യങ്ങളും മധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സംയുക്ത കർമപദ്ധതിയെ കിരീടാവകാശി ആശീർവദിച്ചു. റിയാദിൽ ‘വേൾഡ്​ എക്‌സ്‌പോ 2030’ന്​ ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് മധ്യേഷ്യൻ രാജ്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയെ കിരീടാവകാശി പ്രശംസിച്ചു.

ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഉൗദ്​, പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ് അൽഐബാൻ,

വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്​ദുല്ല അൽഖസബി, നിക്ഷേപ മന്ത്രി എൻജി.ഖാലിദ് അൽ ഫാലിഹ് എന്നിവർ സൗദി ഔദ്യോഗിക പ്രതിനിധി സംഘാംഗങ്ങളായി ഉച്ചകോടിയിൽ പ​െങ്കടുത്തു. ഉച്ചകോടിയിൽ പ​ങ്കെടുത്ത ജി.സി.സി, മധ്യേഷൻ രാജ്യങ്ങളുടെ പ്രതിനിധികൾപ​ങ്കെടുത്തത്​ 11 രാജ്യങ്ങൾഗൾഫ് സഹകരണ കൗൺസിലിലെ ആറ്​ അംഗ രാജ്യങ്ങൾക്ക്​ പുറമെ

കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ അഞ്ച്​ രാജ്യങ്ങൾ കൂടിയാണ്​​ ഉച്ചകോടിയിൽ പ​െങ്കടുത്തത്​​.

വിവിധ രംഗങ്ങളിലെ സഹകരണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനായി ഒരുക്കിയ ഈ ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൊവ്വാഴ്​ച വൈകീട്ട്​ മുതലാണ്​ മധ്യേഷ്യൻ രാജ്യങ്ങളുടെ തലവന്മാരും ജി.സി.സി രാഷ്​ട്ര നേതാക്കളും എത്തിയത്​.

താജിക്കിസ്ഥാൻ പ്രസിഡൻറ്​ ഇമാ അലി റഹ്‌മാൻ, ഉസ്ബെക്കിസ്ഥാൻ പ്രസിഡൻറ്​ ഷൗവ്​കത് മിർസിയോവ്, കിർഗിസ്ഥാൻ പ്രസിഡൻറ്​ സാദിർ ജാപറോവ്, കസാക്കിസ്ഥാൻ പ്രസിഡൻറ്​ കാസിം ജോമാർട്ട് ടോകയേവ്, തുർക്കുമാനിസ്ഥാൻ പ്രസിഡൻറ്​ സർദാർ ബെർഡി മുഖമെഡോവ്,

ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് കോഒാപറേഷൻ അഫയേഴ്​സ്​ ഉപപ്രധാനമന്ത്രിയും ഒമാൻ സുൽത്താെ പ്രത്യേക പ്രതിനിധിയുമായ അസദ് ബിൻ താരിഖ് അൽ സെയ്​ദ്​, ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത്​ കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ് അൽ ജാബർ അൽസബാഹ്,

ബഹ്റൈൻ രാജാവി​െൻറ പ്രതിനിധി ശൈഖ്​ നാസർ ബിൻ ഹമദ് ബിൻ ഈസ അൽഖലീഫ, യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം തുടങ്ങിയവരാണ്​ ഉച്ചകോടിയിൽ പങ്കെടുത്തത്​.

ചരിത്ര ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്ക് ജി.സി.സി, മധ്യേഷ്യൻ രാജ്യങ്ങളുടെ നേതാക്കൾ നന്ദി പറഞ്ഞു. അടുത്ത ഉച്ചകോടി ഉസ്ബെക്കിസ്ഥാനിലെ സമർഖന്ദിൽ 2025 ൽ നടത്താൻ തീരുമാനിച്ചാണ്​ സമ്മേളനം പിരിഞ്ഞത്​. ഉച്ചകോടിയിൽനിന്ന്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132203/saudiarabia-jiddah-summit-concluded)