---
title: "#abudabi | ഇസ്‌ലാമിക പുതുവർഷത്തോടനുബന്ധിച്ച് പാർക്കിങ് ഫീസും ടോൾ ചാർജുകളും ഒഴിവാക്കി അബുദാബി"
english_title: "#abudabi #AbuDhabi #waived #parking #fees #toll #charges #occasion #Islamic #NewYear"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132238/abudabi-abudhabi-waived-parking-fees-toll-charges-occasion-islamic-newyear"
published_at: "2023-07-20T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b96c737f064_Untitled-1.jpg"
keywords: []
---

# #abudabi | ഇസ്‌ലാമിക പുതുവർഷത്തോടനുബന്ധിച്ച് പാർക്കിങ് ഫീസും ടോൾ ചാർജുകളും ഒഴിവാക്കി അബുദാബി

> **Lead Summary:** **അബുദാബി : **നാളെ ഇസ്‌ലാമിക പുതുവർഷത്തോടനുബന്ധിച്ച് പാർക്കിങ് ഫീസും (മവാഖിഫ് പാർക്കിങ് ഫീസ്) ടോൾ ചാർജുകളും ഉണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

## Article Content

**അബുദാബി : **നാളെ ഇസ്‌ലാമിക പുതുവർഷത്തോടനുബന്ധിച്ച് പാർക്കിങ് ഫീസും (മവാഖിഫ് പാർക്കിങ് ഫീസ്) ടോൾ ചാർജുകളും ഉണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

നാളെ മുതൽ ശനിയാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാർക്കിങ്. അവധിക്കാലത്ത് ട്രക്ക് പാർക്കിങ്ങും സൗജന്യമായിരിക്കും.

എന്നാല്‍ ട്രക്കുകൾ നിയുക്ത പാർക്കിങ് ഏരിയകളിൽ കൃത്യമായി പാർക്ക് ചെയ്യണമെന്നും രാത്രി 9 മുതൽ രാവിലെ 8 വരെ റെസിഡൻഷ്യൽ പാർക്കിങ് സ്ഥലങ്ങളിൽ പാർക്കിങ് ഒഴിവാക്കണമെന്നും ഡ്രൈവർമാരോട് അഭ്യർഥിച്ചു.

കൂടാതെ, വെള്ളിയാഴ്ച ദർബ് ടോൾ ഗേറ്റ് സംവിധാനം സൗജന്യമായിരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, പൊതു ബസ് സർവീസുകൾ വെള്ളിയാഴ്ചയും ഔദ്യോഗിക അവധി ദിനങ്ങളിലും ഉണ്ടാകും. എമിറേറ്റിലെ കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകൾ അവധി ദിവസങ്ങളിൽ അടച്ചിടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132238/abudabi-abudhabi-waived-parking-fees-toll-charges-occasion-islamic-newyear)