---
title: "#fire | കുവൈത്തില്‍ വീടിനുള്ളില്‍ തീപിടിത്തം "
english_title: "#kuwait #fire #house "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132244/kuwait-fire-house"
published_at: "2023-07-20T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b972de644f7_kuwait.jpg"
keywords: []
---

# #fire | കുവൈത്തില്‍ വീടിനുള്ളില്‍ തീപിടിത്തം 

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ വീടിനുള്ളില്‍ തീപിടിത്തം. അല്‍ വഹ മേഖലയിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ അഗ്നിശമനസേന വളരെ വേഗം തീയണച്ചു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ വീടിനുള്ളില്‍ തീപിടിത്തം. അല്‍ വഹ മേഖലയിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ അഗ്നിശമനസേന വളരെ വേഗം തീയണച്ചു.

തീപിടിത്തം സംബന്ധിച്ച വിവരം അറിയിച്ചു കൊണ്ട് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫോണ്‍ കോള്‍ ലഭിച്ചു. തീപിടിച്ച വീടിനുള്ളില്‍ ആളുകളും കുടുങ്ങിയിട്ടുണ്ടായിരുന്നു.

അടിയന്തരമായി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അഗ്നിശമനസേനയെ സ്ഥലത്തേക്ക് അയച്ചു. ജഹ്‌റ, ജഹ്‌റ-ഹര്‍ഫി എന്നിവിടങ്ങളിലെ അഗ്നിശമനസേനയാണ് തീപിടിത്തമുണ്ടായ സ്ഥലത്തെത്തിയത്.

അതിവേഗം പ്രവര്‍ത്തിച്ച അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. വീട്ടില്‍ കുടുങ്ങിയ ആളുകളെ പരിക്കുകളൊന്നും കൂടാതെ പുറത്തെത്തിക്കുകയും ചെയ്തു.

ഇവരെ മെഡിക്കല്‍ പരിശോധനകള്‍ക്കായി പിന്നീട് മെഡിക്കല്‍ എമര്‍ജന്‍സി സര്‍വീസിന് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132244/kuwait-fire-house)