---
title: "#kuwait | ഉച്ചവിശ്രമ നിയമം; പരിശോധനയില്‍ കണ്ടെത്തിയത് 148 നിയമലംഘനങ്ങള്‍"
english_title: "#Kuwait #148business #owners #warned #notcomplying #midday #breakrule."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132245/kuwait-148business-owners-warned-notcomplying-midday-breakrule"
published_at: "2023-07-20T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b97341efd0e_kuwait.jpg"
keywords: []
---

# #kuwait | ഉച്ചവിശ്രമ നിയമം; പരിശോധനയില്‍ കണ്ടെത്തിയത് 148 നിയമലംഘനങ്ങള്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പാലിക്കാത്ത 148 സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചവിശ്രമ നിയമം കൃത്യമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയ സംഘമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് മാന്‍പവര്‍ അതോറിറ്റി വെളിപ്പെടുത്തി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പാലിക്കാത്ത 148 സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഉച്ചവിശ്രമ നിയമം കൃത്യമായി പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയ സംഘമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് മാന്‍പവര്‍ അതോറിറ്റി വെളിപ്പെടുത്തി.

ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ തുറസ്സായ സ്ഥലങ്ങളില്‍ നിശ്ചിത സമയത്ത് ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ വീണ്ടും പരിശോധന നടത്തിയെന്നും നിയമം പാലിക്കപ്പെട്ടതായും മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.

പരിശോധന നടത്തിയതില്‍ 132 സ്ഥാപനങ്ങള്‍ നിയമം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി. നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ വ്യാപകമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 11 മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132245/kuwait-148business-owners-warned-notcomplying-midday-breakrule)