---
title: "#kuwait |കുവൈത്തിൽ ഇ​ന്ന് താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലെ​ത്താം"
english_title: "The temperature in Kuwait today may reach 50 degrees Celsius."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132309/the-temperature-in-kuwait-today-may-reach-50-degrees-celsius"
published_at: "2023-07-21T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba17771abe7_tempreture.jpg"
keywords: []
---

# #kuwait |കുവൈത്തിൽ ഇ​ന്ന് താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലെ​ത്താം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് താ​പ​നി​ല ഗ​ണ്യ​മാ​യി ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് നൽകി . വെ​ള്ളി​യാ​ഴ്ച താ​പ​നി​ല 52 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് ഉ​യ​രു​മെ​ന്നും സൂ​ച​ന​ നൽകി . ക​ന​ത്ത ചൂ​ടി​നൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കും.രാ​ത്രി​യും ക​ന​ത്ത ചൂ​ട് തു​ട​രും. ശ​നി​യാ​ഴ്ച​യും ഉ​യ​ർ​ന്ന താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആകുമെന്നാണ് പ്ര​തീ​ക്ഷ.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് താ​പ​നി​ല ഗ​ണ്യ​മാ​യി ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് നൽകി . വെ​ള്ളി​യാ​ഴ്ച താ​പ​നി​ല 52 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് ഉ​യ​രു​മെ​ന്നും സൂ​ച​ന​ നൽകി . ക​ന​ത്ത ചൂ​ടി​നൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കും.രാ​ത്രി​യും ക​ന​ത്ത ചൂ​ട് തു​ട​രും. ശ​നി​യാ​ഴ്ച​യും ഉ​യ​ർ​ന്ന താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആകുമെന്നാണ് പ്ര​തീ​ക്ഷ.

കാ​റ്റും പൊ​ടി​പ​ട​ല​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി 32-35 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് കു​റ​ഞ്ഞ താ​പ​നി​ല പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഈ ​മാ​സം 16 മു​ത​ൽ ര​ണ്ടാം ജെ​മി​നി സീ​സ​ണി​ന്റെ തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജെ​മി​നി സീ​സ​ണു​ക​ളു​ടെ ര​ണ്ടാം കാ​ല​ഘ​ട്ട​മാ​ണ് ഏ​റ്റ​വും ചൂ​ടേ​റി​യ കാ​ല​ഘ​ട്ട​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. കൊ​ടും​ചൂ​ടും ചൂ​ടു​ള്ള വ​ട​ക്ക​ൻ കാ​റ്റും ഉ​ള്ള​തി​നാ​ൽ ഇ​ത് ‘അ​ഹു​റ വേ​ന​ൽ’ എ​ന്നാ​ണ് ഈ ​ഘ​ട്ടം അ​റി​യ​പ്പെ​ടു​ന്ന​ത്.

പൊ​ള്ളും​വേ​ന​ലി​ലൂ​ടെ​യാ​കും വ​രും​ദി​വ​സം രാ​ജ്യം ക​ട​ന്നു​പോ​കു​ക എ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. വ​രും ​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടു​ത​രം​ഗം തീ​വ്ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ ദി​വ​സ​ങ്ങ​ൾ​ക്കാ​കും രാ​ജ്യം സാ​ക്ഷി​യാ​കു​ക. താ​പ​നി​ല 48-52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

സൂ​ര്യാ​ഘാ​തം, ക്ഷീ​ണം, തീ​വ്ര​മാ​യ ചൂ​ടി​ൽ​നി​ന്നും വ​ര​ൾ​ച്ച​യി​ൽ​നി​ന്നും ഉ​ണ്ടാ​കു​ന്ന അ​ഗ്നി അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ഈ ​കാ​ല​യ​ള​വി​ൽ ജാ​ഗ്ര​ത​യും ശ്ര​ദ്ധ​യും നി​ല​നി​ർ​ത്തു​ന്ന​ത് സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കാ​ൻ അ​ത്യാ​വ​ശ്യ​മാ​ണ്. ക​ടു​ത്ത ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പൊ​തു ജ​ന​ങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132309/the-temperature-in-kuwait-today-may-reach-50-degrees-celsius)