---
title: "#AbuDhabi | കാർബൺ പുറന്തള്ളൽ തടയാൻ ഗ്രീൻ ലൈസൻസ് പദ്ധതി  "
english_title: "#AbuDhabi #Green #license #scheme #curb #carbon #emissions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132383/abudhabi-green-license-scheme-curb-carbon-emissions"
published_at: "2023-07-21T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3e84acaa8_abudhabi.jpg"
keywords: []
---

# #AbuDhabi | കാർബൺ പുറന്തള്ളൽ തടയാൻ ഗ്രീൻ ലൈസൻസ് പദ്ധതി  

> **Lead Summary:** **അബുദാബി : **ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ മുതൽ പുറന്തള്ളുന്ന അന്തരീക്ഷ മാലിന്യത്തിന്റെ അളവ് കണക്കാക്കി, ഹരിതവൽക്കരണത്തിന് പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബുദാബി എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി.

## Article Content

**അബുദാബി : **ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ മുതൽ പുറന്തള്ളുന്ന അന്തരീക്ഷ മാലിന്യത്തിന്റെ അളവ് കണക്കാക്കി, ഹരിതവൽക്കരണത്തിന് പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബുദാബി എമിറേറ്റ്സ് ഡ്രൈവിങ് കമ്പനി.

ഫയൽ തുറക്കുന്നതു മുതൽ ലൈസൻസ് ലഭിക്കും വരെ ഡ്രൈവർ വാഹനത്തിൽനിന്നു പുറന്തള്ളുന്ന കാർബണിന്റെ അളവ് രേഖപ്പെടുത്താൻ കാർബൺ സിഫ്റ്റ് എന്ന സ്റ്റാർട്ടപ്പുമായി ഡ്രൈവിങ് കമ്പനി കരാർ ഒപ്പിട്ടു.

ലൈസൻസിനൊപ്പം കാർബൺ ഫൂട്ട്പ്രിന്റും ലഭിക്കും. ഹരിത ഡ്രൈവിങ് ലൈസൻസ് പാക്കേജ് എന്നാണ് പരിപാടിയുടെ പേര്.

പുറന്തള്ളിയ കാർബൺ മാലിന്യം കുറയ്ക്കാൻ എത്രയാണോ ചെലവ് ആ പണം നൽകി ഗ്രീൻ ലൈസൻസ് എടുക്കാം.

അധികമായി നൽകുന്ന പണം കണ്ടൽചെടികൾ നടുന്നതിനും കാർബൺ പുറന്തള്ളൽ തടയാനും ഉപയോഗിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132383/abudhabi-green-license-scheme-curb-carbon-emissions)