---
title: "#Bahrain | പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന; നിരവധി പേര്‍ക്കെതിരെ നടപടി"
english_title: "#Rigorous #checks #detectillegal #expatriates #Action #against #manypeople"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132408/rigorous-checks-detectillegal-expatriates-action-against-manypeople"
published_at: "2023-07-21T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4b8fd6bc7_manama.jpg"
keywords: []
---

# #Bahrain | പ്രവാസികളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന; നിരവധി പേര്‍ക്കെതിരെ നടപടി

> **Lead Summary:** **മനാമ:** ബഹ്‌റൈനില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു.

## Article Content

**മനാമ:** ബഹ്‌റൈനില്‍ തൊഴില്‍, താമസ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു.

ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ), നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, ആഭ്യന്തര മന്ത്രാലയം, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ പരിശോധന നടത്തിയത്.

പരിശോധനയില്‍ ലേബര്‍ മാര്‍ക്കറ്റ്, റെസിഡന്‍സി നിയമലംഘനങ്ങള്‍ കണ്ടെത്തി. ഈ കേസുകള്‍ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132408/rigorous-checks-detectillegal-expatriates-action-against-manypeople)