---
title: "#asiangames |  ഗാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ്; തീവ്ര ത​യാ​റെ​ടു​പ്പു​മായി ബ​ഹ്‌​റൈ​ൻ"
english_title: "#GangchoAsianGames # Bahrain # intense preparation #manama "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132426/gangchoasiangames-bahrain-intense-preparation-manama"
published_at: "2023-07-21T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba5596433ce_game.jpg"
keywords: []
---

# #asiangames |  ഗാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ്; തീവ്ര ത​യാ​റെ​ടു​പ്പു​മായി ബ​ഹ്‌​റൈ​ൻ

> **Lead Summary:** **മ​നാ​മ:[ **സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ 8 വ​രെ ചൈ​ന​യി​ലെ ഗാ​ങ്‌​ചോ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 19 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ മ​ത്സ​രി​ക്കും. ഹാ​ൻ​ഡ്‌​ബാ​ൾ, ബോ​ക്‌​സി​ങ്, ജൂ​ഡോ, വെ​യ്‌​റ്റ്‌​ലി​ഫ്റ്റി​ങ്, ഗു​സ്തി, ജി​യു-​ജി​റ്റ്‌​സു, റോ​വി​ങ്, ഷൂ​ട്ടി​ങ്, സൈ​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്,തൈ​ക്വാ​ൻ​ഡോ, സെ​യി​ലി​ങ്, ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ, ഫു​ട്‌​ബാ​ൾ, വോ​ളി​ബാ​ൾ, ഇ-​സ്‌​പോ​ർ​ട്‌​സ്, ക്രി​ക്ക​റ്റ് എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ലാണ് ബ​ഹ്റൈ​നി​ന്റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്

## Article Content

**മ​നാ​മ:[ **സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ 8 വ​രെ ചൈ​ന​യി​ലെ ഗാ​ങ്‌​ചോ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 19 കാ​യി​ക ഇ​ന​ങ്ങ​ളി​ൽ ബ​ഹ്‌​റൈ​ൻ മ​ത്സ​രി​ക്കും. ഹാ​ൻ​ഡ്‌​ബാ​ൾ, ബോ​ക്‌​സി​ങ്, ജൂ​ഡോ, വെ​യ്‌​റ്റ്‌​ലി​ഫ്റ്റി​ങ്, ഗു​സ്തി, ജി​യു-​ജി​റ്റ്‌​സു, റോ​വി​ങ്, ഷൂ​ട്ടി​ങ്, സൈ​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്,തൈ​ക്വാ​ൻ​ഡോ, സെ​യി​ലി​ങ്, ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ, ഫു​ട്‌​ബാ​ൾ, വോ​ളി​ബാ​ൾ, ഇ-​സ്‌​പോ​ർ​ട്‌​സ്, ക്രി​ക്ക​റ്റ് എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ലാണ് ബ​ഹ്റൈ​നി​ന്റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്

. ഇ​തി​നു​പു​റ​മെ കു​തി​ര​യോ​ട്ട​ത്തി​ലും രാ​ജ്യം പ​​ങ്കെ​ടു​ക്കും. മു​ൻ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ കൈ​വ​രി​ച്ച 24 മെ​ഡ​ലു​ക​ൾ എ​ന്ന നേ​ട്ടം മ​റി​ക​ട​ക്കാ​നു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള തീ​വ്ര പ​രി​ശീ​ല​ന​മാ​ണ് ടീം ​ന​ട​ത്തു​ന്ന​തെ​ന്ന് ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി)​അ​റി​യി​ച്ചു. അ​ത്‌​ല​റ്റി​ക്‌​സ്, ഹാ​ൻ​ഡ്‌​ബാ​ൾ, ബോ​ക്‌​സി​ങ്, ജൂ​ഡോ, ഭാ​രോ​ദ്വ​ഹ​നം, ഗു​സ്തി, ജി​യു-​ജി​റ്റ്‌​സു എ​ന്നി​വ ഉ​യ​ർ​ന്ന മെ​ഡ​ൽ പ്ര​തീ​ക്ഷ​യു​ള്ള ഇ​ന​ങ്ങ​ളാ​ണ്. തു​ഴ​ച്ചി​ൽ, ഷൂ​ട്ടി​ങ്, സൈ​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നീ​സ്, തൈ​ക്വാ​ൻ​ഡോ, സെ​യി​ലി​ങ് എ​ന്നി​വ​യും മെ​ഡ​ൽ സാ​ധ്യ​ത​യു​ള്ള​വ​യാ​ണ്.

1974​ലെ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ബ​ഹ്‌​റൈ​ൻ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം 82 മെ​ഡ​ലു​ക​ളാ​ണ് രാ​ജ്യം നേ​ടി​യി​ട്ടു​ള്ള​ത്. ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് ഒ​ളി​മ്പി​ക് കൗ​ൺ​സി​ൽ ഓ​ഫ് ഏ​ഷ്യ (ഒ.​സി.​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹു​സൈ​ൻ അ​ൽ മു​സ​ല്ലം പ​റ​ഞ്ഞു. 2022ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഗാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ് കോ​വി​ഡ്-19 ആ​ശ​ങ്ക​ക​ൾ കാ​ര​ണ​മാ​ണ് ഈ ​വ​ർ​ഷ​ത്തേ​ക്ക് മാ​റ്റി​വെ​ച്ച​ത്. ആ​റ് ന​ഗ​ര​ങ്ങ​ളി​ലാ​യി 54 മ​ത്സ​ര​വേ​ദി​ക​ളി​ലാ​യാ​ണ് ഇ​വ​ന്റു​ക​ൾ ന​ട​ക്കു​ക.

ഗാ​ങ്‌​ചോ, നിം​ഗ്‌​ബോ, വെ​ൻ​ചൗ, ഹു​ചൗ, ഷാ​ക്‌​സി​ങ്, ജി​ൻ​ഹു​വ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​വേ​ദി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വേ​ദി​ക​ളെ​യെ​ല്ലാം പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കും. 30,000-ത്തി​ല​ധി​കം വ്യ​ക്തി​ക​ൾ​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള സാ​​ങ്കേ​തി​ക സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. ഗാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സി​ലേ​ക്കു​ള്ള ബ​ഹ്‌​റൈ​ന്റെ ഷെ​ഫ് ഡി ​മി​ഷ​ൻ അ​ഹ​മ്മ​ദ് അ​ബ്ദു​ൽ​ഗാ​ഫ​ർ ആ​യി​രി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132426/gangchoasiangames-bahrain-intense-preparation-manama)