---
title: "#oman |ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ല​നി​ര​ക​ളി​ൽ കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള കാ​മ്പ​യി​ന്​ തു​ട​ക്കം "
english_title: "A #campaign to #plantwildtrees in the #mountains of #DhofarGovernorate has begun"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132446/a-campaign-to-plantwildtrees-in-the-mountains-of-dhofargovernorate-has-begun"
published_at: "2023-07-21T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba6676ef9e8_campain.jpg"
keywords: []
---

# #oman |ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ല​നി​ര​ക​ളി​ൽ കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള കാ​മ്പ​യി​ന്​ തു​ട​ക്കം 

> **Lead Summary:** **മ​സ്‌​ക​ത്ത്: ** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ല​നി​ര​ക​ളി​ൽ പ​ത്തു​ല​ക്ഷം കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ട്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​വ​യോ​ൺ​മെ​ന്‍റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വി​പു​ല​മാ​യ കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. ജൂ​ലൈ 26 വ​രെ പ്ര​ചാ​ര​ണം തു​ട​രും.

## Article Content

**മ​സ്‌​ക​ത്ത്: ** ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ല​നി​ര​ക​ളി​ൽ പ​ത്തു​ല​ക്ഷം കാ​ട്ടു​മ​ര​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള കാ​മ്പ​യി​ന്​ തു​ട​ക്ക​മി​ട്ട്​ പ​രി​സ്ഥി​തി അ​തോ​റി​റ്റി. ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​വ​യോ​ൺ​മെ​ന്‍റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ വി​പു​ല​മാ​യ കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. ജൂ​ലൈ 26 വ​രെ പ്ര​ചാ​ര​ണം തു​ട​രും.

സു​ൽ​ത്താ​നേ​റ്റി​ൽ പ​ത്ത് ദ​ശ​ല​ക്ഷം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക എ​ന്ന ദേ​ശീ​യ സം​രം​ഭ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ളു​ടെ ഒ​രു ഭാ​ഗം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ കാ​മ്പ​യി​ൻ.കി​ഴ​ക്ക് മി​ർ​ബാ​ത്ത്​ വി​ലാ​യ​ത്ത് മു​ത​ൽ പ​ടി​ഞ്ഞാ​റ് ദ​ൽ​കു​ത്തൂ വി​ലാ​യ​ത്ത് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തോ​റി​റ്റി​യു​ടെ​യും മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ചി​ല സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ വ​ർ​ഷം​തോ​റും കാ​മ്പ​യി​ൻ ന​ട​ത്താ​റു​ണ്ടെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് എ​ൻ​വ​യോ​ൺ​മെ​ന്റി​ലെ ജൈ​വ​വൈ​വി​ധ്യ വ​കു​പ്പ് മേ​ധാ​വി സ​ഈ​ദ്​ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഷെ​ഹ്‌​രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ തും​റൈ​ത്ത്, സ​ലാ​ല വി​ലാ​യ​ത്തു​ക​ളി​ൽ ഏ​ക​ദേ​ശം 1,08,000 കാ​ട്ടു​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​താ​യി അ​ൽ-​ന​ദ്ബി​ലെ ജൈ​വ വൈ​വി​ധ്യ വ​കു​പ്പ് മേ​ധാ​വി പ​റ​ഞ്ഞു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​കൃ​തി​ദ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ട​യ പ്ര​ദേ​ശ​ങ്ങ​ളി​ലും സ​സ്യ​ജാ​ല​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സി​ദ്ർ, കാ​ട്ടു അ​ത്തി​പ്പ​ഴം (അ​ൽ-​ഗാ​യി​ത്), ക​റ്റാ​ർ വാ​ഴ, അ​ൽ-​ഖു​ഫു​ത്ത് എ​ന്നി​വ​യു​ൾ​പ്പെ​ടെ സു​ൽ​ത്താ​നേ​റ്റി​ൽ പ്ര​ശ​സ്ത​മാ​യ തൈ​ക​ളാ​യി​രി​ക്കും കാ​മ്പ​യി​നി​ലൂ​ടെ ന​ട്ടു​പി​ടി​പ്പി​ക്കു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132446/a-campaign-to-plantwildtrees-in-the-mountains-of-dhofargovernorate-has-begun)