---
title: "#bahraindeath | ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു "
english_title: "#Expatriate #Malayali #undergoing #treatment #Bahrain #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132481/expatriate-malayali-undergoing-treatment-bahrain-passedaway"
published_at: "2023-07-21T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba8f39be147_death1.jpg"
keywords: []
---

# #bahraindeath | ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു 

> **Lead Summary:** **മനാമ: ** ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പത്തിച്ചിറ സ്വദേശി കൊച്ചുതറയിൽ ഈരേഴവടക്ക് റെജി ജോർജ് ആണ് മരിച്ചത്.

## Article Content

**മനാമ: ** ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര പത്തിച്ചിറ സ്വദേശി കൊച്ചുതറയിൽ ഈരേഴവടക്ക് റെജി ജോർജ് ആണ് മരിച്ചത്.

ഒരു വർഷം മുൻപായിരുന്നു ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

പക്ഷാഘാതം പിടിപ്പെട്ടതിനെ തുടർന്ന് രണ്ടു മാസമായി സൽമാനിയ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.

ഭാര്യ: ഷിജി, മകൾ: സാന്ദ്ര (ബിരുദ വിദ്യാർഥിനി ), ശരൺ (പ്ലസ് ടു ). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132481/expatriate-malayali-undergoing-treatment-bahrain-passedaway)