---
title: "#kuwait | പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍; രണ്ട് വിദേശികള്‍ പിടിയില്‍ "
english_title: "#Counterfeit #dollar #transactions #local #marke #foreigners #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132554/counterfeit-dollar-transactions-local-marke-foreigners-arrested"
published_at: "2023-07-21T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bac5bc46fe0_arrest.jpg"
keywords: []
---

# #kuwait | പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍; രണ്ട് വിദേശികള്‍ പിടിയില്‍ 

> **Lead Summary:** **കുവൈത്ത് സിറ്റി: **പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. രണ്ട് ആഫ്രിക്കക്കാരാണ് പിടിയിലായത്.

## Article Content

**കുവൈത്ത് സിറ്റി: **പ്രാദേശിക വിപണിയില്‍ വ്യാജ ഡോളര്‍ ഇടപാടുകള്‍ നടത്താന്‍ ശ്രമിച്ച രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. രണ്ട് ആഫ്രിക്കക്കാരാണ് പിടിയിലായത്.

ഇവരെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിന് കൈമാറി. പൊലീസ് ഏജന്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ഹവല്ലിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'അറബ് ടൈംസ് ഓണ്‍ലൈന്‍' റിപ്പോര്‍ട്ട് ചെയ്തു.

പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച സെർച്ച് ആൻഡ് അറസ്റ്റ് വാറണ്ടുമായാണ് അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തിയത്. വ്യാജ ഡോളറുകൾ, ഉപകരണങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132554/counterfeit-dollar-transactions-local-marke-foreigners-arrested)