---
title: "#Kuwait |ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ സ്ത്രീ​യെ ര​ക്ഷി​ച്ചു "
english_title: "#Woman #rescued #hand #stuck #foodprocessor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132572/woman-rescued-hand-stuck-foodprocessor"
published_at: "2023-07-22T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb386a74b5c_kuwait.jpg"
keywords: []
---

# #Kuwait |ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ സ്ത്രീ​യെ ര​ക്ഷി​ച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ സ്ത്രീ​യെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഇ​ട​പെ​ട്ട് ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം.

## Article Content

**കു​വൈ​ത്ത് സി​റ്റി:** ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന യ​ന്ത്ര​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ സ്ത്രീ​യെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഇ​ട​പെ​ട്ട് ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം.

ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ ഇ​വ​രു​ടെ കൈ ​യ​ന്ത്ര​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ബാ​റ​ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.

ഇ​തോ​ടെ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൈ ​യ​ന്ത്ര​ത്തി​ൽ​നി​ന്ന് സ്വ​ത​ന്ത്ര​മാ​ക്കി​യ​താ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വി​ഭാ​ഗം അ​റി​യി​ച്ചു.

യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ സൂ​ക്ഷ്മ​ത പാ​ലി​ക്കാ​നും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വി​വ​രം അ​റി​യി​ക്കാ​നും അ​ഗ്നി​ശ​മ​ന​സേ​ന അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132572/woman-rescued-hand-stuck-foodprocessor)