---
title: "#kuwait |സി​റി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​മൊ​രു​ക്കി കു​വൈ​ത്ത് ചാ​രി​റ്റി "
english_title: "#Kuwaitcharity provides #educationopportunities for #Syrianstudents"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132614/kuwaitcharity-provides-educationopportunities-for-syrianstudents"
published_at: "2023-07-22T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb69a2ccffb_kuwaitcharityschool.jpg"
keywords: []
---

# #kuwait |സി​റി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​മൊ​രു​ക്കി കു​വൈ​ത്ത് ചാ​രി​റ്റി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: ** സി​റി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​മൊ​രു​ക്കി നോ​ർ​ത്ത് ല​ബ​നാ​നി​ലെ കു​വൈ​ത്ത് ചാ​രി​റ്റി. മേ​ഖ​ല​യി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ചാ​ണ് സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ല​ബ​നാ​നി​ലെ ട്രി​പ​ളി, ഡാ​നി, അ​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഈ ​സ്കൂ​ളു​ക​ൾ അ​ടി​സ്ഥാ​ന, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഘ​ട്ട​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: ** സി​റി​യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വ​സ​ര​മൊ​രു​ക്കി നോ​ർ​ത്ത് ല​ബ​നാ​നി​ലെ കു​വൈ​ത്ത് ചാ​രി​റ്റി. മേ​ഖ​ല​യി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ചാ​ണ് സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നാ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ല​ബ​നാ​നി​ലെ ട്രി​പ​ളി, ഡാ​നി, അ​ക്കാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഈ ​സ്കൂ​ളു​ക​ൾ അ​ടി​സ്ഥാ​ന, ഇ​ന്റ​ർ​മീ​ഡി​യ​റ്റ്, സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ ഘ​ട്ട​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു.

ഏ​ക​ദേ​ശം 7,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ പ​ഠി​ക്കാ​നാ​കും.കു​വൈ​ത്ത് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ എ​ക്സ​ല​ൻ​സ് അ​സോ​സി​യേ​ഷ​ൻ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 11 സ്കൂ​ളു​ക​ൾ, ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​ഐ.​സി.​ഒ) സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന അ​ഞ്ച് സ്കൂ​ളു​ക​ൾ എ​ന്നി​വ​യാ​ണ് കു​വൈ​ത്ത് ചാ​രി​റ്റി സ്കൂ​ളു​ക​ൾ.

ഐ.​ഐ.​സി.​ഒ സ്കൂ​ളു​ക​ളി​ൽ 640 അ​നാ​ഥ​ർ പ​ഠി​ക്കു​ന്നു. വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ സം​ഭാ​വ​ന​ക​ൾ വ​ഴി​യാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​നി​ലെ ക​ൾ​ച​റ​ൽ സെ​ന്റ​ർ ഫോ​ർ സ്പെ​സി​ഫി​ക് എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ മു​സ്ത​ഫ അ​ല്ലൂ​ഷ് പ​റ​ഞ്ഞു.

മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ സ്‌​കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ക​യും സ്‌​പോ​ൺ​സ​ർ ചെ​യ്യു​ക​യും ചെ​യ്യു​ന്നു. ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ എ​ക്സ​ല​ൻ​സ് അ​സോ​സി​യേ​ഷ​നും ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​സ്‌​ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​നും (ഐ.​ഐ.​സി.​ഒ) സ​ഹ​ക​രി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132614/kuwaitcharity-provides-educationopportunities-for-syrianstudents)