---
title: "#abudhabipolice |പൊ​ടു​ന്ന​നെ​യു​ള്ള ലൈ​ന്‍ മാ​റ്റ​മ​ട​ക്കം വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍; ദൃ​ശ്യം പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് "
english_title: "#Variousviolations including #suddenlanechanges #AbuDhabiPolice shared the scene"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132631/variousviolations-including-suddenlanechanges-abudhabipolice-shared-the-scene"
published_at: "2023-07-22T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb742f754ae_accidentabudhabi.jpg"
keywords: []
---

# #abudhabipolice |പൊ​ടു​ന്ന​നെ​യു​ള്ള ലൈ​ന്‍ മാ​റ്റ​മ​ട​ക്കം വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍; ദൃ​ശ്യം പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് 

> **Lead Summary:** **അ​ബൂ​ദ​ബി: ** പൊ​ടു​ന്ന​നെ​യു​ള്ള ലൈ​ന്‍ മാ​റ്റ​മ​ട​ക്കം വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന ദൃ​ശ്യം പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ലെ​യി​നു​ക​ള്‍ മാ​റി പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​ത്.

## Article Content

**അ​ബൂ​ദ​ബി: ** പൊ​ടു​ന്ന​നെ​യു​ള്ള ലൈ​ന്‍ മാ​റ്റ​മ​ട​ക്കം വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന ദൃ​ശ്യം പ​ങ്കു​വെ​ച്ച് അ​ബൂ​ദ​ബി പൊ​ലീ​സ് ബോ​ധ​വ​ത്ക​ര​ണം. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം ലെ​യി​നു​ക​ള്‍ മാ​റി പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ല്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് വ​ഴി​വെ​ച്ച​ത്.

എ​ക്‌​സി​റ്റ് റോ​ഡി​ലേ​ക്ക് ക​ട​ക്കാ​നാ​വാ​തെ ഇ​വി​ടെ​യു​ള്ള തൂ​ണി​ല്‍ ഇ​ടി​ച്ച വാ​ഹ​നം റോ​ഡി​ല്‍ നി​ര​വ​ധി ത​വ​ണ മ​ല​ക്കം​മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ത​ര വാ​ഹ​ന​ങ്ങ​ള്‍ക്ക് ഈ ​വാ​ഹ​ന​ത്തി​ല്‍നി​ന്ന് അ​ക​ലം പാ​ലി​ക്കാ​നാ​യ​താ​ണ് കൂ​ടു​ത​ല്‍ അ​പ​ക​ടം ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ച​ത്. സ​മാ​ന​രീ​തി​യി​ല്‍ മൂ​ന്നു ലൈ​നു​ക​ള്‍ കു​റു​കെ ക​ട​ന്ന് എ​ക്‌​സി​റ്റ് റോ​ഡി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള മ​റ്റൊ​രു ഡ്രൈ​വ​റു​ടെ ശ്ര​മം അ​പ​ക​ട​ത്തി​ല്‍ ക​ലാ​ശി​ക്കു​ന്ന വി​ഡി​യോ​യും പൊ​ലീ​സ് പ​ങ്കു​വെ​ച്ചു.

എ​ക്‌​സി​റ്റ് ബാ​രി​യ​റി​ല്‍ ഇ​ടി​ച്ച വാ​ഹ​നം ഇ​വി​ടെ​ത്ത​ന്നെ നി​ന്ന​തും ര​ക്ഷ​യാ​യി. വാ​ഹ​ന​ങ്ങ​ളു​ടെ പെ​ട്ടെ​ന്നു​ള്ള ഗ​തി​മാ​റ്റം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ആ​ന്‍ഡ് പ​ട്രോ​ള്‍സ് ഡ​യ​റ​ക്ട​റേ​റ്റ് ഡ്രൈ​വ​ര്‍മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 1000 ദി​ര്‍ഹം പി​ഴ​യും നാ​ല് ബ്ലാ​ക്ക് പോ​യ​ന്റു​ക​ളും ചു​മ​ത്ത​പ്പെ​ടാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും അ​ധി​കൃ​ത​ര്‍ ഓ​ര്‍മി​പ്പി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132631/variousviolations-including-suddenlanechanges-abudhabipolice-shared-the-scene)