---
title: "#oman |ഖു​ർ​ആ​ൻ കോ​പ്പി​ക​ൾ കത്തിക്കാൻ വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ സ്വീ​ഡ​നി​ലെ ന​ട​പ​ടി​യി​ൽ സു​ൽ​ത്താ​നേ​റ്റ്​ ശക്തമായി അ​പ​ല​പി​ച്ചു "
english_title: "#Sultanate strongly condemns #Sweden's move to allow burning of #Qurancopies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132696/sultanate-strongly-condemns-swedens-move-to-allow-burning-of-qurancopies"
published_at: "2023-07-22T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb9d94472a1_omanministry.jpg"
keywords: []
---

# #oman |ഖു​ർ​ആ​ൻ കോ​പ്പി​ക​ൾ കത്തിക്കാൻ വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ സ്വീ​ഡ​നി​ലെ ന​ട​പ​ടി​യി​ൽ സു​ൽ​ത്താ​നേ​റ്റ്​ ശക്തമായി അ​പ​ല​പി​ച്ചു 

> **Lead Summary:** **മ​സ്‌​ക​ത്ത്: ** വി​ശു​ദ്ധ ഖു​ർ​ആ​ൻ കോ​പ്പി​ക​ൾ ക​ത്തി​ക്കാ​നും അ​വ​ഹേ​ളി​ക്കാ​നും വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ സ്വീ​ഡ​നി​ലെ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ സു​ൽ​ത്താ​നേ​റ്റ്​ ശക്ത​മാ​യി അ​പ​ല​പി​ച്ചു. മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ൾ​ക്കും വി​ശു​ദ്ധി​ക​ൾ​ക്കും എ​തി​രാ​യ ഈ ​പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

## Article Content

**മ​സ്‌​ക​ത്ത്: ** വി​ശു​ദ്ധ ഖു​ർ​ആ​ൻ കോ​പ്പി​ക​ൾ ക​ത്തി​ക്കാ​നും അ​വ​ഹേ​ളി​ക്കാ​നും വീ​ണ്ടും അ​നു​മ​തി ന​ൽ​കി​യ സ്വീ​ഡ​നി​ലെ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ സു​ൽ​ത്താ​നേ​റ്റ്​ ശക്ത​മാ​യി അ​പ​ല​പി​ച്ചു. മു​സ്​​ലിം​ക​ളു​ടെ വി​കാ​ര​ങ്ങ​ൾ​ക്കും വി​ശു​ദ്ധി​ക​ൾ​ക്കും എ​തി​രാ​യ ഈ ​പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ത​ങ്ങ​ളും സം​സ്‌​കാ​ര​ങ്ങ​ളും ത​മ്മി​ൽ വി​ദ്വേ​ഷ​വും സം​ഘ​ട്ട​ന​വും ഉ​ള​വാ​ക്കു​ന്ന​തും നി​യ​മ​ങ്ങ​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും വ്ര​ണ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ക്രി​മി​ന​ൽ കു​റ്റ​മാ​ക്കി ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ത​യാ​റാ​ക​ണം. വ്യ​ത്യ​സ്‌​ത മ​ത​ങ്ങ​ളു​ടെ​യും സം​സ്‌​കാ​ര​ങ്ങ​ളു​ടെ​യും ഇ​ട​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ​യും സ​ഹി​ഷ്ണു​ത​യു​ടെ​യും സം​സ്‌​കാ​ര​വും മൂ​ല്യ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വേ​ണ​മെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132696/sultanate-strongly-condemns-swedens-move-to-allow-burning-of-qurancopies)