---
title: "#Saudi |സൗദിയിൽ അഴിമതിക്കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിൽ "
english_title: "#SaudiArabia #65people #arrested #corruption #cases #month"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132792/saudiarabia-65people-arrested-corruption-cases-month"
published_at: "2023-07-22T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbeba8c0210_arrest.jpg"
keywords: []
---

# #Saudi |സൗദിയിൽ അഴിമതിക്കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിൽ 

> **Lead Summary:** **ജിദ്ദ:** സൗദിയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിൽ.

## Article Content

**ജിദ്ദ:** സൗദിയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിൽ.

ആഭ്യന്തരം, മുനിസിപ്പൽ-ഗ്രാമ-പാർപ്പിടം, ആരോഗ്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിൽ ജോലിചെയ്യുന്നവരാണ് പ്രതികളെന്നും അതോറിറ്റി വ്യക്തമാക്കി.

കഴിഞ്ഞമാസം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കേസുകളുമായി ബന്ധപ്പെട്ട് 2,230 മോണിറ്ററിങ് റൗണ്ടുകൾ നടത്തിയതായും അറസ്റ്റുചെയ്ത പ്രതികളിൽ ചിലരെ ജാമ്യത്തിൽ വിട്ടതായും അറിയിച്ചു.

രാജ്യത്തെ അഴിമതി ഇല്ലാതാക്കാനായി കുറ്റമറ്റ നിലയിൽ നടപടി സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132792/saudiarabia-65people-arrested-corruption-cases-month)