---
title: "#QATAR | ഖത്തറിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി അന്തരിച്ചു"
english_title: "#QATAR #Former #education #minister #Qatar #passedaway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132818/qatar-former-education-minister-qatar-passedaway"
published_at: "2023-07-22T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc03906cee8_Untitled-1.jpg"
keywords: []
---

# #QATAR | ഖത്തറിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി അന്തരിച്ചു

> **Lead Summary:** **ദോഹ : **ഖത്തറിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു.

## Article Content

**ദോഹ : **ഖത്തറിന്റെ മുൻ വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു.

തായ്‌ലൻഡിൽ ചികിത്സയിലായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് മഗ്‌രിബ് പ്രാർഥനയ്ക്ക് ശേഷം ഇമാം മുഹമ്മദ് ഇബ്ൻ അബ്ദ് അൽ വഹാബ് പള്ളിയിൽ നടക്കും. പഴയ അൽ റയാൻ സെമിത്തേരിയിലാണ് ഖബറടക്കം.

1978 മുതൽ 1989 വരെയാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്നത്. ലബനനിൽ ഖത്തറിന്റെ റസിഡന്റ് സ്ഥാനപതിയായും, തുർക്കി, സിറിയ എന്നിവിടങ്ങളിലെ നോൺ-റസിഡന്റ് സ്ഥാനപതിയായും പ്രവർത്തിച്ചിട്ടുണ്ട്.

മുഹമ്മദ് ബിൻ ഹമദ് ഹോൾഡിങ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ആണ്. ദോഹയിലെ പ്രവാസി മലയാളി സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുൻ കേന്ദ്രമന്ത്രി അന്തരിച്ച ഇ.അഹ്‌മദ് എന്നിവരുമായും മികച്ച ബന്ധം സൂക്ഷിച്ചിരുന്നു.

2006ൽ മുസ്‌ലീം ലീഗ് അധ്യക്ഷ പദവിയിലെത്തിയതിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് കോഴിക്കോട് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

വിയോഗത്തിൽ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132818/qatar-former-education-minister-qatar-passedaway)