---
title: "#kuwait | മസാജ് പാര്‍ലറുകള്‍ വഴി 'സദാചാരവിരുദ്ധ പ്രവൃത്തികള്‍'; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍"
english_title: "#kuwait #immoral #acts' #massage #parlours #Five #expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132823/kuwait-immoral-acts-massage-parlours-five-expatriates-arrested"
published_at: "2023-07-22T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc0a3bcc910_KUWAIT.jpg"
keywords: []
---

# #kuwait | മസാജ് പാര്‍ലറുകള്‍ വഴി 'സദാചാരവിരുദ്ധ പ്രവൃത്തികള്‍'; അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

> **Lead Summary:** കുവൈത്ത് സിറ്റി : കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

## Article Content

കുവൈത്ത് സിറ്റി : കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്.

പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132823/kuwait-immoral-acts-massage-parlours-five-expatriates-arrested)