---
title: "#dubai |ആ​റാ​മ​ത്​ ദു​ബൈ വ​നി​താ ട്രൈ​യാ​ത്​​ലോ​ൺ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു "
english_title: "#Registration opens for 6th #DubaiWomen'sTriathlon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/132941/registration-opens-for-6th-dubaiwomenstriathlon"
published_at: "2023-07-23T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcd58375eb0_DubaiWomensTriathlon.jpg"
keywords: []
---

# #dubai |ആ​റാ​മ​ത്​ ദു​ബൈ വ​നി​താ ട്രൈ​യാ​ത്​​ലോ​ൺ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു 

> **Lead Summary:** **ദു​ബൈ: ** ആ​റാ​മ​ത്​ ദു​ബൈ വ​നി​താ ട്രൈ​യാ​ത്​​ലോ​ൺ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ദു​ബൈ ലേ​ഡീ​സ്​ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​പാ​ടി​യാ​ണി​ത്. ഇ​ത്ത​വ​ണ ഒ​ക്​​ടോ​ബ​ർ 22ന്​ ​അ​ര​ങ്ങേ​റു​ന്ന മ​ൽ​സ​ര​ത്തി​ൽ എ​ല്ലാ രാ​ജ്യ​ക്കാ​രു​മാ​യ 15വ​യ​സ്​ പൂ​ർ​ത്തി​യാ​യ സ്ത്രീ​ക​ൾ​ക്ക്​ മ​ൽ​സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം.

## Article Content

**ദു​ബൈ: ** ആ​റാ​മ​ത്​ ദു​ബൈ വ​നി​താ ട്രൈ​യാ​ത്​​ലോ​ൺ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ദു​ബൈ ലേ​ഡീ​സ്​ ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച്​ ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​പാ​ടി​യാ​ണി​ത്. ഇ​ത്ത​വ​ണ ഒ​ക്​​ടോ​ബ​ർ 22ന്​ ​അ​ര​ങ്ങേ​റു​ന്ന മ​ൽ​സ​ര​ത്തി​ൽ എ​ല്ലാ രാ​ജ്യ​ക്കാ​രു​മാ​യ 15വ​യ​സ്​ പൂ​ർ​ത്തി​യാ​യ സ്ത്രീ​ക​ൾ​ക്ക്​ മ​ൽ​സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം.

ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ​യും ഹോ​പ സ്​​പോ​ർ​ട്​​സി​നെ​റ​യും വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. 400മീ​റ്റ​ർ നീ​ന്ത​ലും 10കി.​മീ​റ്റ​ർ സൈ​ക്ലി​ങും 2.5കി.​മീ​റ്റ​ർ ഓ​ട്ട​വും ഉ​ൾ​പ്പെ​ട്ട സൂ​പ്പ​ർ സ്പി​രി​റ്റ്, 750മീ​റ്റ​ർ നീ​ന്ത​ലും 20കി.​മീ​റ്റ​ർ സൈ​ക്ലി​ങും 5കി.​മീ​റ്റ​ർ ഓ​ട്ട​വും ഉ​ൾ​പ്പെ​ട്ട സ്പി​രി​റ്റ്, 1.5കി.​മീ​റ്റ​ർ നീ​ന്ത​ലും 40കി.​മീ​റ്റ​ർ സൈ​ക്ലി​ങും 10കി.​മീ​റ്റ​ർ ഓ​ട്ട​വും ഉ​ൾ​പ്പെ​ട്ട ഒ​ളി​മ്പി​ക്​ സ്റ്റാ​ൻ​ന്‍റേ​ഡ്​ കോ​ഴ്​​സ്​ എ​ന്നീ കാ​റ്റ​ഗ​റി​ക​ളി​ലാ​ണ്​ മ​ൽ​സ​ര​ങ്ങ​ൾ അ​ര​​ങ്ങേ​റു​ക.

നീ​ന്ത​ൽ മ​ൽ​സ​രം ദു​ബൈ ലേ​ഡീ​സ്​ ക്ല​ബി​ലും സൈ​ക്ലി​ങ്​ ജു​മൈ​റ ബീ​ച്ച്​ റോ​ഡി​ലും ഓ​ട്ടം ദു​ബൈ ക​നാ​ലി​ന്​ സ​മീ​പ​ത്തു​മാ​ണ്​ അ​ര​ങ്ങേ​റു​ക. യു.​എ.​ഇ​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ന്​ അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും മ​ല​സ​ര​ത്തി​ന്​ വേ​ണ്ടി ഒ​രു​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

2017ൽ ​ആ​രം​ഭി​ച്ച ദു​ബൈ വ​നി​താ ട്രൈ​യാ​ത്​​ലോ​ൺ മേ​ഖ​ല​യി​ലെ വ​നി​ത​ക​ൾ മാ​​ത്രം പ​​ങ്കെ​ടു​ക്കു​ന്ന ഈ ​രൂ​പ​ത്തി​ലെ ഏ​ക പ​രി​പാ​ടി​യാ​ണ്. ഓ​രോ വ​ർ​ഷ​വും മ​ൽ​സ​ര​ത്തി​ലെ പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ സ്ത്രീ​ക​ളി​ൽ നി​ന്ന്​ ല​ഭി​ക്കു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/132941/registration-opens-for-6th-dubaiwomenstriathlon)