---
title: "#saudi |മിഠായി ലോഡിനുള്ളില്‍ കടത്തിയത് 60 ലക്ഷം ലഹരി ഗുളികകള്‍; രണ്ടുപേര്‍ അറസ്റ്റില്‍"
english_title: "Huge cache of drugs seized in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133086/huge-cache-of-drugs-seized-in-saudi-arabia"
published_at: "2023-07-23T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd4783b2eda_arrest.jpg"
keywords: []
---

# #saudi |മിഠായി ലോഡിനുള്ളില്‍ കടത്തിയത് 60 ലക്ഷം ലഹരി ഗുളികകള്‍; രണ്ടുപേര്‍ അറസ്റ്റില്‍

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. മിഠായി, നട്‌സ് എന്നിവയടങ്ങുന്ന ഷിപ്‌മെന്റില്‍ ഒളിപ്പിച്ച ലഹരി ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. മിഠായി, നട്‌സ് എന്നിവയടങ്ങുന്ന ഷിപ്‌മെന്റില്‍ ഒളിപ്പിച്ച ലഹരി ഗുളികകളാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.

6,072,291 ആംഫെറ്റാമൈന്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ഒമാനിലെ ആന്റി നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റുമായും സൗദി സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുമായും സഹകരിച്ചായിരുന്നു ഓപറേഷന്‍. ലഹരിമരുന്ന് ശേഖരം സൗദിയില്‍ ശേഖരിച്ച് രണ്ടുപേരെ റിയാദില്‍ അറസ്റ്റ് ചെയ്തു.

സിറിയക്കാരനും സൗദി പൗരനുമാണ് അറസ്റ്റിലായത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133086/huge-cache-of-drugs-seized-in-saudi-arabia)