---
title: "#dubai | ഇന്ധന  ഉൽപാദനം കുറച്ചത് വിപണിക്ക് സ്ഥിരത നൽകും -ഊർജ മന്ത്രി"
english_title: "#dubai #Reducing #fuel #production #stabilize #market #Energy #Minister"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133111/dubai-reducing-fuel-production-stabilize-market-energy-minister"
published_at: "2023-07-23T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd5cc932db1_fuel.jpg"
keywords: []
---

# #dubai | ഇന്ധന  ഉൽപാദനം കുറച്ചത് വിപണിക്ക് സ്ഥിരത നൽകും -ഊർജ മന്ത്രി

> **Lead Summary:** **ദുബായ് : **ഇന്ധന ഉൽപാദനം കുറവു വരുത്തി ഉൽപാദക രാജ്യങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ഇന്ധന വിപണിക്കു സ്ഥിരത നൽകാൻ സഹായകരമാണെന്ന് യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസൗറി.

## Article Content

**ദുബായ് : **ഇന്ധന ഉൽപാദനം കുറവു വരുത്തി ഉൽപാദക രാജ്യങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ഇന്ധന വിപണിക്കു സ്ഥിരത നൽകാൻ സഹായകരമാണെന്ന് യുഎഇ ഊർജ മന്ത്രി സുഹൈൽ അൽ മസൗറി.

ഇപ്പോഴത്തെ സാഹചര്യത്തിൽ കൂടുതൽ നടപടികളുടെ ആവശ്യമില്ല. എന്നാൽ, ഒരു ഫോൺ വിളിയിൽ എപ്പോൾ വേണമെങ്കിലും തീരുമാനം പുതുക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020 മുതൽ എണ്ണ ഉൽപാദനം നിയന്ത്രിച്ചു വിപണി സ്ഥിരത നേടാനുള്ള പ്രവർത്തനങ്ങൾ ഒപെക് രാജ്യങ്ങൾ തുടരുകയാണ്. പുതിയ നിലപാടുകൾ എടുക്കാവുന്ന ഒപെക് യോഗം നവംബർ വരെ ചേരില്ല.

എന്നാൽ, ഇപ്പോഴത്തെ തീരുമാനങ്ങൾ വിലയിരുത്താനുള്ള യോഗം ഓഗസ്റ്റ് 4നു ചേരും. ഇന്ധന ആവശ്യകതയിൽ വലിയ കുറവുണ്ടാകുമെന്ന ആശങ്ക യുഎഇക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133111/dubai-reducing-fuel-production-stabilize-market-energy-minister)