---
title: "#abudhabi | വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ ഒരു വർഷത്തെ വീസ "
english_title: "#abudhabi #Oneyear #visa #widows #divorcees #sponsor"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133122/abudhabi-oneyear-visa-widows-divorcees-sponsor"
published_at: "2023-07-23T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd647d53235_visa.jpg"
keywords: []
---

# #abudhabi | വിധവകൾക്കും വിവാഹമോചിതർക്കും സ്പോൺസറില്ലാതെ ഒരു വർഷത്തെ വീസ 

> **Lead Summary:** **അബുദാബി : **ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ കുടുംബവീസയിൽ കഴിയുന്നവർക്ക് ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വീസ പുതുക്കി നൽകും. ഇവരുടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും.

## Article Content

**അബുദാബി : **ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ കുടുംബവീസയിൽ കഴിയുന്നവർക്ക് ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വീസ പുതുക്കി നൽകും. ഇവരുടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും.

മരണംദിവസം , വിവാഹമോചന തീയതി എന്നിവ കണക്കാക്കിയാണ് വീസ കാലാവധി നിശ്ചയിക്കുക എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി അറിയിച്ചു. മരണ, വിവാഹമോചന സമയത്ത് കുടുംബ വീസയ്ക്ക് കാലാവധിയുണ്ടായിരിക്കണം.

‌ആശ്രിത വീസയിൽ കഴിയുമ്പോഴുണ്ടാകുന്ന ആകസ്മിക സംഭവങ്ങളിൽ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. കുട്ടികളുടെ വീസ കാലാവധി അമ്മയുടെ വീസ കാലാവധിയിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കുട്ടികളുടെയും മാതാവിന്റെയും വീസ കാലാവധി ഒരുപോലാക്കിയാണ് ഒരു വർഷത്തെ വീസ അനുവദിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133122/abudhabi-oneyear-visa-widows-divorcees-sponsor)