---
title: "#kuwait |വ​രും​ദി​വ​സ​ങ്ങ​ളി​ൽ കുവൈത്തിൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം "
english_title: "#WeatherCenter predicts #temperature #rise in #Kuwait in #comingdays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133205/weathercenter-predicts-temperature-rise-in-kuwait-in-comingdays"
published_at: "2023-07-24T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be109c6ce61_heat.jpg"
keywords: []
---

# #kuwait |വ​രും​ദി​വ​സ​ങ്ങ​ളി​ൽ കുവൈത്തിൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** [വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് താ​പ​നി​ല ഗ​ണ്യ​മാ​യി ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്. ഈ ​മാ​സം 29 മു​ത​ൽ മി​ർ​സാം സീ​സ​ണി​ന് തു​ട​ക്ക​മാ​കും. വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ പു​തി​യ ഘ​ട്ട​മാ​ണി​തെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:** [വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് താ​പ​നി​ല ഗ​ണ്യ​മാ​യി ഉ​യ​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്. ഈ ​മാ​സം 29 മു​ത​ൽ മി​ർ​സാം സീ​സ​ണി​ന് തു​ട​ക്ക​മാ​കും. വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ പു​തി​യ ഘ​ട്ട​മാ​ണി​തെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ അ​റി​യി​ച്ചു.

ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് മി​ർ​സാം സീ​സ​ണി​ന്റെ സ​വി​ശേ​ഷ​ത. ഈ ​ഘ​ട്ട​ത്തി​ൽ ചൂ​ട് അ​തി​ന്റെ ഏ​റ്റ​വും തീ​വ്ര​മാ​യ ഉ​യ​ർ​ച്ച​യി​ലെ​ത്തും. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ർ​പ്പം വ​ർ​ധി​ക്കും. മി​ർ​സാം സീ​സ​ൺ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ താ​പ​നി​ല ക്ര​മാ​നു​ഗ​ത​മാ​യി കു​റ​യു​ക​യും വേ​ന​ൽ​ക്കാ​ല​ത്തി​ന്റെ അ​വ​സാ​ന​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് ഈ ​മാ​സം 16 മു​ത​ൽ ര​ണ്ടാം ജെ​മി​നി സീ​സ​ണി​ന്റെ തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ജെ​മി​നി സീ​സ​ണു​ക​ളു​ടെ ര​ണ്ടാം കാ​ല​ഘ​ട്ടം ചൂ​ടേ​റി​യ കാ​ല​ഘ​ട്ട​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. കൊ​ടും​ചൂ​ടും ചൂ​ടു​ള്ള വ​ട​ക്ക​ൻ കാ​റ്റും ഉ​ള്ള​തി​നാ​ൽ ഇ​ത് ‘അ​ഹു​റ വേ​ന​ൽ’ എ​ന്നാ​ണ് ഈ ​ഘ​ട്ടം അ​റി​യ​പ്പെ​ടു​ന്ന​ത്.

രാ​ത്രി​യി​ൽ​പോ​ലും ശ​ക്ത​മാ​യ ചൂ​ടും കാ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ​ല​ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലേ​ക്ക് ഉ​യ​രു​മെ​ന്നു​ണ്ട്. നി​ല​വി​ൽ പ​ക​ലി​നും ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​ണ്. പ​ക​ൽ 13 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ലാ​ണ്.ക​ന​ത്ത ചൂ​ടി​ൽ സൂ​ര്യാ​ഘാ​തം, ക്ഷീ​ണം, തീ​പി​ടി​ത്ത​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്കാ​നും പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ത്തി. ഈ ​കാ​ല​യ​ള​വി​ൽ ജാ​ഗ്ര​ത​യും ശ്ര​ദ്ധ​യും നി​ല​നി​ർ​ത്തു​ന്ന​ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ത്യാ​വ​ശ്യ​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133205/weathercenter-predicts-temperature-rise-in-kuwait-in-comingdays)