---
title: "#saudi |വേ​ന​ൽ​ച്ചൂ​ടി​ൽ മൃ​ഗ​ങ്ങ​ളെ വി​ട്ട്​ ക​ഷ്​​ട​പ്പെ​ടു​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടിയെ​ന്ന് മു​ന്ന​റി​യി​പ്പ് "
english_title: "#Warning of #severe #action if #animals are #released during #summerheat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133224/warning-of-severe-action-if-animals-are-released-during-summerheat"
published_at: "2023-07-24T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be19d0425b8_cat]].jpg"
keywords: []
---

# #saudi |വേ​ന​ൽ​ച്ചൂ​ടി​ൽ മൃ​ഗ​ങ്ങ​ളെ വി​ട്ട്​ ക​ഷ്​​ട​പ്പെ​ടു​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടിയെ​ന്ന് മു​ന്ന​റി​യി​പ്പ് 

> **Lead Summary:** **ജി​ദ്ദ: **വേ​ന​ൽ​ച്ചൂ​ട്​ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​ങ്ങ​ളെ പൊ​ള്ളു​ന്ന വെ​യി​ല​ത്ത്​ വി​ട്ട്​ ഉ​പ​ദ്ര​വി​ക്കു​ക​യും ക​ഷ്​​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്​​താ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യെ​ന്ന്​ പ​രി​സ്ഥി​തി-​ജ​ലം-​കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കും പ​രി​പാ​ല​ക​ർ​ക്കു​മാ​ണ്​ ക​ത്തു​ന്ന സൂ​ര്യ​ന്​ താ​ഴെ വി​ട്ട് മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നെ​തി​രെ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

## Article Content

**ജി​ദ്ദ: **വേ​ന​ൽ​ച്ചൂ​ട്​ ക​ന​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​ങ്ങ​ളെ പൊ​ള്ളു​ന്ന വെ​യി​ല​ത്ത്​ വി​ട്ട്​ ഉ​പ​ദ്ര​വി​ക്കു​ക​യും ക​ഷ്​​ട​പ്പെ​ടു​ത്തു​ക​യും ചെ​യ്​​താ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​യെ​ന്ന്​ പ​രി​സ്ഥി​തി-​ജ​ലം-​കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്കും പ​രി​പാ​ല​ക​ർ​ക്കു​മാ​ണ്​ ക​ത്തു​ന്ന സൂ​ര്യ​ന്​ താ​ഴെ വി​ട്ട് മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തി​നെ​തി​രെ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

വേ​ന​ൽ​ക്കാ​ല​ത്ത് മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മ​ന്ത്രാ​ല​യം ട്വീ​റ്റ് ​ചെ​യ്​​തു.മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്കാ​ൻ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മൃ​ഗ​ഉ​ട​മ​ക​ളോ​ട് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഗ​ൾ​ഫ്​ സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​​ന്റെ മൃ​ഗ​ക്ഷേ​മ നി​യ​മം അ​നു​സ​രി​ച്ച് മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്ക​ണം. വേ​ന​ൽ​ക്കാ​ല​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള​തി​നാ​ൽ മൃ​ഗ​ങ്ങ​ളെ ക​ഠി​ന​മാ​യ ചൂ​ടി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം.

സ്ഥി​ര​മാ​യി ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​ക​ണം. അ​വ​യെ ചൂ​ടി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കാ​ൻ ക​ള​പ്പു​ര​ക​ളും പാ​ർ​പ്പി​ട​ങ്ങ​ളും ഒ​രു​ക്ക​ണം. മൃ​ഗ​ക്ഷേ​മ​ത്തി​നാ​യു​ള്ള മു​ഴു​വ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​ണം. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളും ന​ട​ത്ത​ണം. സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ​നി​ന്ന് അ​വ​രെ പ​ര​മാ​വ​ധി സം​ര​ക്ഷി​ക്ക​ണം. ദി​വ​സ​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും മൃ​ഗ​ങ്ങ​ളു​ടെ സ്ഥി​തി പ​രി​ശോ​ധി​ക്ക​ണം. മ​നു​ഷ്യ​നെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ചു​ക​ള​യാ​ൻ പാ​ടി​ല്ല.

അ​ങ്ങ​നെ ചെ​യ്യേ​ണ്ട​തു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ ബ​ന്ധ​പ്പെ​ട്ട്​ അ​നു​മ​തി വാ​ങ്ങ​ണം. മൃ​ഗ​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​താ​യി തെ​ളി​ഞ്ഞാ​ൽ ശി​ക്ഷാ​ന​ട​പ​ടി​ക​ളു​ണ്ടാ​കും. ഈ ​രം​ഗ​ത്തെ ലം​ഘ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി രാ​ജ്യ​ത്തി​​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​​ന്റെ ശാ​ഖ​ക​ളും ഓ​ഫി​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133224/warning-of-severe-action-if-animals-are-released-during-summerheat)