---
title: "#Umrahseason |പു​തി​യ ഉം​റ സീസൺ; മ​ദീ​ന വ​ഴി തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ചു "
english_title: "#NewUmrahseason The #arrival of #pilgrims through #Madinah has #begun"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133227/newumrahseason-the-arrival-of-pilgrims-through-madinah-has-begun"
published_at: "2023-07-24T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be1ad3840cf_makha.jpg"
keywords: []
---

# #Umrahseason |പു​തി​യ ഉം​റ സീസൺ; മ​ദീ​ന വ​ഴി തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ചു 

> **Lead Summary:** **മ​ദീ​ന: ** പു​തി​യ ഉം​റ സീ​സ​ണി​ന്​ തു​ട​ക്കം​ കു​റി​ച്ച്​ മ​ദീ​ന വ​ഴി തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ചു. മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ വി​മാ​ന​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ വി​മാ​ന​ത്താ​വ​ള, പാ​സ്‌​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന്​​ സ്വീ​ക​രി​ച്ചു.

## Article Content

**മ​ദീ​ന: ** പു​തി​യ ഉം​റ സീ​സ​ണി​ന്​ തു​ട​ക്കം​ കു​റി​ച്ച്​ മ​ദീ​ന വ​ഴി തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ചു. മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ദ്യ വി​മാ​ന​ത്തി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക​രെ വി​മാ​ന​ത്താ​വ​ള, പാ​സ്‌​പോ​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന്​​ സ്വീ​ക​രി​ച്ചു.

പ്ര​വേ​ശ​ന​ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ക്കാ​ൻ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ വ​കു​പ്പ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മു​ഹ​ർ​റം ഒ​ന്നു​ മു​ത​ലാ​ണ്​ ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ച​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന​ട​ക്ക​മു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ക്ക​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133227/newumrahseason-the-arrival-of-pilgrims-through-madinah-has-begun)