---
title: "#oman | വി​മാ​നം പുറപ്പെടാൻ താമസിക്കുന്നത് തു​ട​ർ​ക്ക​ഥ; മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട്​ വി​മാ​നം വൈകിയത് ആ​റു​മ​ണി​ക്കൂ​ർ "
english_title: "#Muscat #Kozhikode #flight #delayed #sixhours #oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133239/muscat-kozhikode-flight-delayed-sixhours-oman"
published_at: "2023-07-24T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be2200d15a0_flight.jpg"
keywords: []
---

# #oman | വി​മാ​നം പുറപ്പെടാൻ താമസിക്കുന്നത് തു​ട​ർ​ക്ക​ഥ; മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട്​ വി​മാ​നം വൈകിയത് ആ​റു​മ​ണി​ക്കൂ​ർ 

> **Lead Summary:** **മ​സ്ക​ത്ത്​:** എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വൈ​കി​പ്പ​റ​ക്കു​ന്ന​ത്​ തു​ട​രു​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം ആ​റു​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്​ യാ​​ത്ര പു​റ​പ്പെ​ട്ട​ത്. ഇ​​ത്​ കു​ട്ടി​ക​ളും ​സ്തീ​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ വ​ലി​യ പ്ര​യാ​സ​മാ​ണ്​ ഉ​ണ്ടാ​ക്കി​യ​ത്​​.

## Article Content

**മ​സ്ക​ത്ത്​:** എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വൈ​കി​പ്പ​റ​ക്കു​ന്ന​ത്​ തു​ട​രു​ന്ന​ത്​ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം സൃ​ഷ്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം ആ​റു​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്​ യാ​​ത്ര പു​റ​പ്പെ​ട്ട​ത്. ഇ​​ത്​ കു​ട്ടി​ക​ളും ​സ്തീ​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ വ​ലി​യ പ്ര​യാ​സ​മാ​ണ്​ ഉ​ണ്ടാ​ക്കി​യ​ത്​​.

ഞാ​യ​റാ​ഴ്​​ച പു​ല​ര്‍ച്ചെ 2.30ന് ​പു​റ​പ്പെ​ടേ​ണ്ട എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ IX 334 വി​മാ​നം രാ​വി​ലെ 8.30 നാ​ണ് മ​സ്‌​ക​ത്തി​ൽ​നി​ന്നും തി​രി​ച്ച​ത്. വി​മാ​നം വൈ​കു​ന്ന​തു സം​ബ​ന്ധി​ച്ച്​ മു​ൻ​കൂ​ട്ടി ഒ​രു​വി​വ​ര​വും ന​ൽ​കി​യി​രു​ന്നി​ല്ല എ​ന്ന്​ യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ബോ​ർ​ഡി​ങ് പാ​സ് ന​ൽ​കു​ന്ന സ​മ​യ​ത്ത് ഒ​രു​മ​ണി​ക്കൂ​ർ വൈ​കി 3.30ന് ​പു​റ​പ്പെ​ടും എ​ന്നാ​ണ് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ൾ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നു​മു​മ്പ് അ​ധി​കൃ​ത​ർ വീ​ണ്ടു​മെ​ത്തി വി​മാ​നം 8.30നാ​ണ്​ പു​റ​പ്പെ​ടു​ക​യെ​ന്ന്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ടു​നി​ന്നു​ള്ള വി​മാ​നം എ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ്സ​ങ്ങ​ൾ മൂ​ല​മാ​ണ് ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടാ​ൻ താ​മ​സി​ച്ച​തെ​ന്നാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

വി​മാ​നം വൈ​കു​മെ​ന്ന​റി​ഞ്ഞ​തോ​ടെ മ​സ്ക​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള യാ​ത്ര​ക്കാ​ർ വീ​ടു​ക​ളി​ലേ​ക്കും മ​റ്റും മ​ട​ങ്ങി. എ​ന്നാ​ൽ, ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും മ​റ്റു​മെ​ത്തി​യ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ​ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു.

ഒ​രു മു​ന്ന​റി​യി​പ്പും ന​ൽ​കാ​തെ എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​നം തു​ട​ർ​ച്ച​യാ​യി വൈ​കു​ന്ന​തി​നെ​തി​രെ പ്ര​വാ​സ ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം കൂ​ടു​ത​ൽ ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന​ത്​. ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പും എ​യ​ർ ഇ​ന്ത്യ​യു​ടെ വി​മാ​നം വൈ​കി​പ്പ​റ​ന്നി​രു​ന്നു.

ഇ​തു​മൂ​ലം അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​രാ​ണ്​​ കൂ​ടു​ത​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​ത്.വി​മാ​നം ​വൈ​ക​ിയാൽ യാ​ത്ര​ക്കാ​ര​ന്റെ അ​വ​കാ​ശ​ങ്ങ​ൾ അ​റി​യാം യാ​ത്ര​യി​ൽ വി​മാ​ന​ങ്ങ​ളു​ടെ വൈ​കി​പ്പു​റ​പ്പെ​ട​ലും, അ​പ്ര​തീ​ക്ഷി​ത​മാ​യ റ​ദ്ദാ​ക്ക​ലും ഉ​ൾ​പ്പെ​ടെ പ്ര​വാ​സി യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

നാ​ലും അ​ഞ്ചും മ​ണി​ക്കൂ​ർ വി​മാ​നം വൈ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യ കാ​ഴ്ച​യു​മാ​ണ്. എ​ന്നാ​ൽ, വേ​ഗ​ത്തി​ലും സു​ര​ക്ഷി​ത​വു​മാ​യി എ​ത്തേ​ണ്ട വി​മാ​ന​യാ​ത്ര​യി​ൽ അ​നി​ശ്ചി​ത​മാ​യ താ​മ​സ​​മു​ണ്ടാ​യാ​ൽ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന നി​യ​മ​പ്ര​കാ​രം യാ​ത്ര​ക്കാ​ര​ന് ല​ഭി​ക്കേ​ണ്ട കു​റെ അ​വ​കാ​ശ​ങ്ങ​ളു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133239/muscat-kozhikode-flight-delayed-sixhours-oman)