---
title: "#Emiratesdraw | എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ​ഗെയിമിൽ ​ഗ്രാൻഡ് പ്രൈസ് നേടി പ്രവാസി"
english_title: "#Emiratesdraw #Expat #wins #grandprize #EmiratesDraw #Fast5game"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133308/emiratesdraw-expat-wins-grandprize-emiratesdraw-fast5game"
published_at: "2023-07-24T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be4ff8dcfeb_fastdraw.jpg"
keywords: []
---

# #Emiratesdraw | എമിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ​ഗെയിമിൽ ​ഗ്രാൻഡ് പ്രൈസ് നേടി പ്രവാസി

> **Lead Summary:** ** എ**മിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ​ഗെയിമിൽ അഞ്ച് അക്കങ്ങളും ഒരുപോലെയാക്കി ​ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യൻ പ്രവാസി.

## Article Content

** എ**മിറേറ്റ്സ് ഡ്രോ ഫാസ്റ്റ്5 ​ഗെയിമിൽ അഞ്ച് അക്കങ്ങളും ഒരുപോലെയാക്കി ​ഗ്രാൻഡ് പ്രൈസ് നേടി ഇന്ത്യൻ പ്രവാസി.

ഫാസ്റ്റ്5 തുടങ്ങി വെറും എട്ടാഴ്ച്ചയ്ക്കുള്ളിൽ ​ഗ്രാൻഡ് പ്രൈസ് വിന്നറെ കണ്ടെത്താനായി എന്നതും സവിശേഷതയാണ്.

അടുത്ത 25 വർഷത്തേക്ക് മാസംതോറും 25,000 ദിർഹം വീതം ​ഗ്രാൻഡ് പ്രൈസ് വിന്നർക്ക് സമ്മാനം ലഭിക്കും. വിജയിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് എമിറേറ്റ്സ് ഡ്രോ അറിയിച്ചു.

> "ഗ്രാൻഡ് പ്രൈസ് വിന്നർക്കും മറ്റു ഭാ​ഗ്യശാലികൾക്കും അഭിനന്ദനങ്ങൾ. വിജയിയെ കണ്ടെത്താനായതിൽ വളരെ സന്തോഷം, സമ്മാനങ്ങൾ നൽകുന്നത് തുടരും. ഒപ്പം യു.എ.ഇ സർക്കാരിന്റെ കോറൽ റീഫ് റിസ്റ്റോറേഷൻ പദ്ധതിയിൽ പങ്കാളിത്തവും തുടരും." എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് ബെഹ്റൂസിയാൻ അലവാധി പറഞ്ഞു.

അടുത്ത ​ഗ്രാൻഡ് പ്രൈസ് നേടാനും ഇപ്പോൾ അവസരമുണ്ട്. അടുത്ത ​ഗെയിം ജൂലൈ 29-ന് വൈകീട്ട് 9 മണിക്ക് (യു.എ.ഇ സമയം) നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133308/emiratesdraw-expat-wins-grandprize-emiratesdraw-fast5game)