---
title: "#saudi | സൗദിയിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം"
english_title: "#saudi #Saudi #Meteorological #Center #heavyheat #continue"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133350/saudi-saudi-meteorological-center-heavyheat-continue"
published_at: "2023-07-24T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be6ccd8f7a7_HEAT.jpg"
keywords: []
---

# #saudi | സൗദിയിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

> **Lead Summary:** **റിയാദ് : ** സൗദിയിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലു മേഖലകളിലും ഈ ആഴ്ച അവസാനം വരെ 46-50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

## Article Content

**റിയാദ് : ** സൗദിയിൽ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാലു മേഖലകളിലും ഈ ആഴ്ച അവസാനം വരെ 46-50 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അൽ ശർഖിയ മേഖലയിൽ താപനില ഉയരും. 48-50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. റിയാദിന്റെ കിഴക്ക്, തെക്ക് മേഖലകളിലും അൽ ഖസീമിന്റെ കിഴക്കൻ മേഖലകളിലും മദീനയുടെ പടിഞ്ഞാൻ പ്രദേശങ്ങളിലും താപനില ഉയരും.

46-48 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. മദീന, മക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങൾ മക്ക, ജിസാൻ മേഖലകൾക്കിടയിലെ തീരദേശ റോഡിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇത് ദൂരക്കാഴ്ച പരിമിതപ്പെടുത്തുമെന്നും കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133350/saudi-saudi-meteorological-center-heavyheat-continue)