---
title: "#oman | ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു "
english_title: "#oman #death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133426/oman-death"
published_at: "2023-07-24T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bea93fb16f1_dearth.jpg"
keywords: []
---

# #oman | ഒമാനിൽ ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **മസ്കത്ത്​:** ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫി ആണ് മസ്കത്തിൽ​ മരിച്ചത്​.

## Article Content

**മസ്കത്ത്​:** ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. തിരൂരങ്ങാടി ഈസ്റ്റ് ബസാറിലെ കെ.ടി. മുഹമ്മദ് റാഫി ആണ് മസ്കത്തിൽ​ മരിച്ചത്​.

അല്‍ ഖുവൈറിറിലെ ഇസ്തംബൂള്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു. മാപ്പിളപ്പാട്ട് ഗായകനായിരുന്ന പരേതനായ കെ.ടി. മുഹമ്മദ്കുട്ടിയുടെ മകനാണ്.

മതാവ്: ഖദീജ. ഭാര്യ: ആയിശാബി. മക്കൾ: അൽസാബിത്ത്, അൽഫാദി, റിള. നേരത്തെ സൗദിയില്‍ പ്രവാസിയായിരുന്നു. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133426/oman-death)