---
title: "#oman |200 കിലോയിലേറെ ഹാഷിഷുമായി അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ പിടിയില്‍"
english_title: "#Five #intruders #arrested #200kg #hashish"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133437/five-intruders-arrested-200kg-hashish"
published_at: "2023-07-24T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64beb18437cfc_oman.jpg"
keywords: []
---

# #oman |200 കിലോയിലേറെ ഹാഷിഷുമായി അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ പിടിയില്‍

> **Lead Summary:** **മസ്‌കറ്റ്: **രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**മസ്‌കറ്റ്: **രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യന്‍ വംശജരാണ് പ്രതികള്‍. ഇവരെ തെക്ക്-വടക്ക് ബാത്തിന ഗവര്‍ണറേറ്റ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

പ്രതികളില്‍ നിന്ന് 200 കിലോഗ്രാമിലേറെ നാര്‍കോട്ടിക് ഹാഷിഷ്, ക്രിസ്റ്റല്‍ എന്നിവ പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133437/five-intruders-arrested-200kg-hashish)