---
title: "#uae |ഡെ​ന്മാ​ർ​ക്കി​ൽ ഖു​ർ​ആ​നി​ന്‍റെ പ​തി​പ്പ്​ കത്തിച്ച സംഭവം; ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച്​ യു.​എ.​ഇ. "
english_title: "The #incident of #burning a 3copy of the 3Quran in #Denmark The #UAE #strongly #protested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133516/the-incident-of-burning-a-3copy-of-the-3quran-in-denmark-the-uae-strongly-protested"
published_at: "2023-07-25T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf6a7bbd60b_uae.jpg"
keywords: []
---

# #uae |ഡെ​ന്മാ​ർ​ക്കി​ൽ ഖു​ർ​ആ​നി​ന്‍റെ പ​തി​പ്പ്​ കത്തിച്ച സംഭവം; ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച്​ യു.​എ.​ഇ. 

> **Lead Summary:** **അ​ബൂ​ദ​ബി:** തീ​വ്ര​ചി​ന്താ​ഗ​തി​ക്കാ​ർ ഡെ​ന്മാ​ർ​ക്കി​ൽ ഖു​ർ​ആ​നി​ന്‍റെ പ​തി​പ്പ്​ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച്​ യു.​എ.​ഇ. ഇ​ത്ത​രം ഹീ​ന​പ്ര​വൃ​ത്തി​ക​ൾ ത​ട​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഡാ​നി​ഷ്​ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

## Article Content

**അ​ബൂ​ദ​ബി:** തീ​വ്ര​ചി​ന്താ​ഗ​തി​ക്കാ​ർ ഡെ​ന്മാ​ർ​ക്കി​ൽ ഖു​ർ​ആ​നി​ന്‍റെ പ​തി​പ്പ്​ ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച്​ യു.​എ.​ഇ. ഇ​ത്ത​രം ഹീ​ന​പ്ര​വൃ​ത്തി​ക​ൾ ത​ട​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഡാ​നി​ഷ്​ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

സു​ര​ക്ഷ​ക്കും സ​മാ​ധാ​ന​ത്തി​നും വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​ന്ന വി​ദ്വേ​ഷ​ക​ര​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ നി​രീ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും മ​ന്ത്രാ​ല​യം എ​ടു​ത്തു​പ​റ​ഞ്ഞു. ആ​വി​ഷ്കാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ വി​ദ്വേ​ഷ​ക​ര​മാ​യ പ്ര​വൃ​ത്തി​ക​​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​ത്​ ശ​രി​യ​ല്ല.ആ​ഗോ​ള ത​ല​ത്തി​ൽ മ​ത​സ​ഹി​ഷ്ണു​ത​യു​ടെ​യും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ​മാ​ധാ​ന​പ​ര​മാ​യ നി​ല​നി​ൽ​പി​ന്‍റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം​വെ​ക്കു​ന്ന​താ​ണ്​ ​തീ​വ്ര​ചി​ന്താ​ഗ​തി​യും വി​ദ്വേ​ഷ​ക​ര​മാ​യ ന​ട​പ​ടി​ക​ളെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ ഖു​ർ​ആ​ൻ പ​തി​പ്പ്​ ക​ത്തി​ക്കാ​ൻ തീ​വ്ര​ചി​ന്താ​ഗ​തി​ക്കാ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ സ്വീ​ഡി​ഷ്​ സ​ർ​ക്കാ​റി​നെ​യും യു.​എ.​ഇ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു. യു.​എ.​ഇ​യി​ലെ സ്വീ​ഡി​ഷ്​ അം​ബാ​സ​ഡ​റെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ്​ മ​ന്ത്രാ​ല​യം പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133516/the-incident-of-burning-a-3copy-of-the-3quran-in-denmark-the-uae-strongly-protested)