---
title: "#airindia |ബ​ഹ്​​റൈ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് വൈ​കി; വലഞ്ഞ് യാത്രക്കാർ "
english_title: "#AirIndiaExpress from #Bahrain to #Thiruvananthapuram #delayed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133534/airindiaexpress-from-bahrain-to-thiruvananthapuram-delayed"
published_at: "2023-07-25T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf73fa1ed8b_airindian.jpg"
keywords: []
---

# #airindia |ബ​ഹ്​​റൈ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് വൈ​കി; വലഞ്ഞ് യാത്രക്കാർ 

> **Lead Summary:** **മ​നാ​മ: ** ബ​ഹ്​​റൈ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ർ​വി​സ്​ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.42ന്​ ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.40നാ​ണ് പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തേ​ണ്ട വി​മാ​നം വൈ​കി​യ​താ​ണ് കാ​ര​ണം.

## Article Content

**മ​നാ​മ: ** ബ​ഹ്​​റൈ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ർ​വി​സ്​ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.42ന്​ ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.40നാ​ണ് പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തേ​ണ്ട വി​മാ​നം വൈ​കി​യ​താ​ണ് കാ​ര​ണം.

സാ​​ങ്കേ​തി​ക​ത്ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മു​ള്ള സ​ർ​വി​സ് വൈ​കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​എ​​ത്തേ​ണ്ട​താ​യി​രു​ന്നു വി​മാ​നം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വി​മാ​നം പു​റ​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ​ ബ​ഹ്റൈ​നി​ൽ നേ​ര​ത്തെ എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ ന​ൽ​കി​യി​ല്ല.

വി​മാ​നം വൈ​കു​മെ​ന്ന് ഇ-​മെ​യി​ൽ വ​ഴി​യും ഫോ​ൺ വ​ഴി​യും യാ​ത്ര​ക്കാ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത​റി​യാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ നേ​ര​ത്തെ​ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. വീ​ൽ​ചെ​യ​റി​ലു​ള്ള രോ​ഗി​ക​ളും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളും നേ​ര​ത്തെ​യെ​ത്തി​യ​വ​രി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം പു​ല​ർ​ച്ചെ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133534/airindiaexpress-from-bahrain-to-thiruvananthapuram-delayed)