---
title: "#kuwait | ട്രാഫിക് നിയമലംഘനം; കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിക്കലിന് അതിവേഗ നടപടി സ്വീകരിക്കും"
english_title: "traffic violation; Reckless driving in Kuwait will be dealt with swiftly"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133693/traffic-violation-reckless-driving-in-kuwait-will-be-dealt-with-swiftly"
published_at: "2023-07-25T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bffb0c66576_kuwait.jpg"
keywords: []
---

# #kuwait | ട്രാഫിക് നിയമലംഘനം; കുവൈത്തിൽ അശ്രദ്ധമായി വാഹനമോടിക്കലിന് അതിവേഗ നടപടി സ്വീകരിക്കും

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ട്രാ​ഫി​ക് വ​കു​പ്പ്. ഈ ​വ​ർ​ഷം മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മേ​യ് 31 വ​രെ റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ന് 30 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം . പി​ടി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ത​ട​വും പി​ഴ​യും, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ശി​ക്ഷ​യും വി​ധി​ച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി ട്രാ​ഫി​ക് വ​കു​പ്പ്. ഈ ​വ​ർ​ഷം മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മേ​യ് 31 വ​രെ റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ന് 30 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം . പി​ടി​ക്ക​പ്പെ​ട്ട വ്യ​ക്തി​ക​ൾ​ക്കെ​തി​രെ ത​ട​വും പി​ഴ​യും, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ശി​ക്ഷ​യും വി​ധി​ച്ചു.

നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ പി​ഴ​യും ത​ട​വും അ​ട​ക്ക​മു​ള്ള ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യി​രിക്കുകയാണ് . ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ശി​ക്ഷ ഉ​യ​ർ​ത്തു​ക​യും വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​റെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​തും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പു​തി​യ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ അ​ർ​ധ​വാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പ​കു​തി​യി​ൽ 7,98,000 നേ​രി​ട്ടു​ള്ള ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​കാ​ല​യ​ള​വി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം 37,000 ആ​ണ്. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ല്‍ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 940 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ പി​ടി​കൂ​ടി. ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​ന് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്ന​താ​യും സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​മി​ത വേ​ഗം, റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ വാ​ഹ​ന​വും ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കുമെന്നും .

വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് വ​കു​പ്പ് പറഞ്ഞു . സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും പ്ര​തി​കൂ​ല സം​ഭ​വ​ങ്ങ​ൾ ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. റോ​ഡ​പ​ക​ട​ങ്ങ​ൾ എ​മ​ർ​ജ​ൻ​സി ഫോ​ൺ ലൈ​ൻ (112) വ​ഴി​യോ വാ​ട്സ്ആ​പ് ട്രാ​ഫി​ക് (99324092) വ​ഴി​യോ അ​റി​യി​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133693/traffic-violation-reckless-driving-in-kuwait-will-be-dealt-with-swiftly)