---
title: "#UAE | ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്നു നിബന്ധന"
english_title: "#UAE #Those #who #received #long-term #tourist #visa #required #arrive #UAE #within #60days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133712/uae-those-who-received-long-term-tourist-visa-required-arrive-uae-within-60days"
published_at: "2023-07-25T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c00939c0ab7_UAE.jpg"
keywords: []
---

# #UAE | ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്നു നിബന്ധന

> **Lead Summary:** **ദുബായ് : **ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്നു നിബന്ധന. വീസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്.

## Article Content

**ദുബായ് : **ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്നു നിബന്ധന. വീസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്.

5 വർഷ മൾട്ടിപ്പിൾ ടൂറിസ്റ്റ് വീസകൾ ലഭിച്ച എല്ലാ രാജ്യക്കാർക്കും നിയമം ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി അറിയിച്ചു.

വിദേശികൾക്ക് അവരുടെ രാജ്യത്തു നിന്നു സ്പോൺസറുടെ സഹായമില്ലാതെ വെബ്സൈറ്റ് അല്ലെങ്കിൽ ഐസിപി ആപ് വഴി ദീർഘകാല വീസയ്ക്ക് അപേക്ഷിക്കാം.

വെബ്സൈറ്റ്: [www.icp.gov.ae](http://www.icp.gov.ae), ആപ്: UAElCP. ഇവയ്ക്കു പുറമേ അതോറിറ്റിയുടെ ഹാപ്പിനെസ് സെന്ററുകൾ വഴിയും അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133712/uae-those-who-received-long-term-tourist-visa-required-arrive-uae-within-60days)