---
title: "നിര്‍ത്തിയിട്ട കാറില്‍ വെച്ച് ചുംബിച്ച പ്രവാസിയെയും യുവതിയെയും നാടുകടത്തും"
english_title: "Kissed in a parked car; Expatriate and young woman will be deported"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13374/kissed-in-a-parked-car-expatriate-and-young-woman-will-be-deported"
published_at: "2021-11-29T11:06:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a466ebf1690_car.jpg"
keywords: []
---

# നിര്‍ത്തിയിട്ട കാറില്‍ വെച്ച് ചുംബിച്ച പ്രവാസിയെയും യുവതിയെയും നാടുകടത്തും

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തില്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍. സാല്‍മിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവരെ നാടുകടത്തും. ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവാലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തില്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍. സാല്‍മിയ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവരെ നാടുകടത്തും. ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവാലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു.

പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന്‍ എത്തി നോക്കുമ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് കുവൈത്തി പൗരന്‍ ആ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13374/kissed-in-a-parked-car-expatriate-and-young-woman-will-be-deported)