---
title: "#death | പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ച നിലയില്‍"
english_title: "#Expatriate #Malayaliyouth #found #dead #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133778/expatriate-malayaliyouth-found-dead-uae"
published_at: "2023-07-26T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b256445b8_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ച നിലയില്‍

> **Lead Summary:** **അബുദാബി:** പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ മേലത്ത് ഉദീഷിനെ ആണ് അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**അബുദാബി:** പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ച നിലയില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ മേലത്ത് ഉദീഷിനെ ആണ് അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെമ്മട്ടംവയല്‍ ബല്ല തെക്കേക്കരയിലെ കരിച്ചേരി വീട്ടില്‍ പരേതനായ രാമചന്ദ്രന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ് ഉദീഷ്. അബുദാബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. മരണകാരണം വ്യക്തമല്ല. സുഡാന്‍ പൗരന്മാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഉദീഷിനെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം

. അബുദാബി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരന്‍: ഉണ്ണി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133778/expatriate-malayaliyouth-found-dead-uae)