---
title: "#saudi | മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ട യു​വാ​വി​ന്​ താങ്ങായി സു​മ​ന​സ്സു​ക​കൾ തുണയായി"
english_title: "#Well-wishers # help # youngman # mentalhealthissues # saudi "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/133784/well-wishers-help-youngman-mentalhealthissues-saudi"
published_at: "2023-07-26T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0b566ba656_help.jpg"
keywords: []
---

# #saudi | മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ട യു​വാ​വി​ന്​ താങ്ങായി സു​മ​ന​സ്സു​ക​കൾ തുണയായി

> **Lead Summary:** **റി​യാ​ദ്: [ ** മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ട യു​വാ​വി​ന്​ താങ്ങായി സു​മ​ന​സ്സു​ക​ളു​ടെ തു​ണ. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി ഇ​ല്യാ​സ് ആ​ണ് റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. റി​യാ​ദി​ലെ ഉ​മ്മു​ൽ ഹ​മാ​മി​ൽ ഒ​രു റ​സ്​​റ്റാ​റ​ന്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ല്യാ​സ്. ഒ​രു മാ​സം മു​മ്പ് മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഇ​ല്യാ​സ് ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ഉ​മ്മു​ൽ ഹ​മാ​മി​ലെ ഒ​രു ക​ട​ത്തി​ണ്ണ​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യു​കയും ചെയ്തു .

## Article Content

**റി​യാ​ദ്: [ ** മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ട യു​വാ​വി​ന്​ താങ്ങായി സു​മ​ന​സ്സു​ക​ളു​ടെ തു​ണ. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി ഇ​ല്യാ​സ് ആ​ണ് റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ നാ​ട​ണ​ഞ്ഞ​ത്. റി​യാ​ദി​ലെ ഉ​മ്മു​ൽ ഹ​മാ​മി​ൽ ഒ​രു റ​സ്​​റ്റാ​റ​ന്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ല്യാ​സ്. ഒ​രു മാ​സം മു​മ്പ് മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച ഇ​ല്യാ​സ് ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ഉ​മ്മു​ൽ ഹ​മാ​മി​ലെ ഒ​രു ക​ട​ത്തി​ണ്ണ​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യു​കയും ചെയ്തു .

ഈ ​വി​വ​രം ചി​ല ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ടി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ഇ​ട​പെ​ടു​ക​യും റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​നാ​യ നൗ​ഷാ​ദ് ആ​ലു​വ​യും കൂ​ടി ചേ​ർ​ന്ന് ഇ​ല്യാ​സി​നെ ഏ​റ്റെ​ടു​ക്കു​ക​യും ചെയ്തു . ആ​ദ്യ ഒ​രാ​ഴ്ച അ​ന​സും ശേ​ഷം മൂ​ന്നാ​ഴ്ച മു​ജീ​ബ് കാ​യം​കു​ള​വും ഇ​ല്യാ​സി​ന് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി. ഒപ്പം റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്കി​ന്റെ പ്ര​വ​ർ​ത്ത​ക​ർ​കൂ​ടി ചേ​ർ​ന്ന​തോ​ടെ ഇ​ല്യാ​സ് മെ​ല്ലെ മെ​ല്ലെ ജീ​വി​ത​ത്തി​ലേ​ക്ക് ​വ​ന്നു.

ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​ങ്ങ​ളും റി​യാ​ദ് ഹെ​ൽ​പ് ഡെ​സ്ക് ചെ​യ്തു​കൊ​ടു​ത്തു. ഇ​ല്യാ​സി​​ന്റെ ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഫൈ​ന​ൽ എ​ക്സി​റ്റ് നേ​ടി​യെ​ടു​ത്ത​ത്. എ​ല്ലാ രേ​ഖ​ക​ളും ശ​രി​യാ​ക്കി റി​യാ​ദി​ൽ​നി​ന്ന് ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സ്​ വി​മാ​ന​ത്തി​ൽ ഇ​ല്യാ​സ് നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഹെ​ൽ​പ്​ ഡെ​സ്ക് പ്ര​വ​ർ​ത്ത​ക​രാ​യ ഷൈ​ജു നി​ല​മ്പൂ​ർ, ഷൈ​ജു പ​ച്ച, സ​ലാം പെ​രു​മ്പാ​വൂ​ർ, ഡോ​മി​നി​ക് സാ​വി​യോ, ഷാ​ൻ ബ​ത്​​ഹ, ന​വാ​സ് ക​ണ്ണൂ​ർ, ഹാ​രി​സ് ചോ​ല, ക​ബീ​ർ പ​ട്ടാ​മ്പി, ജ​വാ​ദ് എ​ന്നി​വ​ർ രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/133784/well-wishers-help-youngman-mentalhealthissues-saudi)