ഒമിക്രോണ്‍; സൗദി അറേബ്യയില്‍ ഏഴ് രാജ്യങ്ങള്‍ക്ക് കൂടി വിലക്ക്

ഒമിക്രോണ്‍; സൗദി അറേബ്യയില്‍ ഏഴ് രാജ്യങ്ങള്‍ക്ക് കൂടി  വിലക്ക്
Nov 29, 2021 11:29 AM | By Kavya N

റിയാദ്: പുതിയ കൊവിഡ് വകഭേദം, ഒമിക്രോണിന്‍റെ(Omicron) പശ്ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തി.

മലാവി( Malawi), സാംബിയ(Zambia), മഡഗാസ്‌കര്‍(Madagascar), അംഗോള(Angola), സീഷെല്‍സ്(Seychelles), മൗറീഷ്യസ്(Mauritius ), കൊമൗറോസ്(Comoros) എന്നീ രാജ്യങ്ങില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങളാണ് വിലക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതോടെ സൗദി അറേബ്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 14 ആയി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് സൗദി നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Omicron; Seven more countries banned in Saudi Arabia

Next TV

Related Stories
#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

Apr 8, 2024 09:12 AM

#maspiravimeeting |മാ​സ​പ്പി​റ​വി: ഇ​ന്ന് വൈകീ​ട്ട് യോ​ഗം

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് യോ​ഗം ചേ​രു​മെ​ന്ന് സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് (എ​സ്‌.​സി.​ഐ.​എ)...

Read More >>
#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

Jan 14, 2024 01:04 PM

#Hajj | 2024ലെ ഹജ്ജ് സീസണിന് ഒദ്യോ​ഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി

ഇന്ത്യയിൽ നിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി...

Read More >>
#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

Dec 24, 2023 10:36 PM

#Saudi | ടൂറിസം രംഗത്ത് വൻ നിക്ഷേപവുമായി സൗദി

5 ദ്വീപുകൾ സഞ്ചാരികൾക്കായി അടുത്ത...

Read More >>
Top Stories